'രാത്രി നമിതയും സണ്ണി ലിയോണും വിളിച്ചു..'; പിറന്നാള്‍ ആശംസിച്ചവരെ കുറിച്ച് ബാല

അര്‍ജന്റീനയുടെ വിജയത്തോടൊപ്പം തന്റെ ജന്മദിനവും നടന്‍ ബാല ആഘോഷിച്ചിരുന്നു. ആഘോഷത്തില്‍ പങ്കു ചേരാനായി ഭിന്നശേഷിക്കാരായ നിരവധി ആളുകളും എത്തിയിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കേക്ക് മുറിച്ച ശേഷം ബാല പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

”എന്റെ ജന്മദിനത്തില്‍ ഞാനൊരു കാര്യം പറയാം, ഞാന്‍ ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം എനിക്ക് ചെയ്യാന്‍ പറ്റുന്നതെല്ലാം ഈ ഭൂമിക്ക് വേണ്ടി ഞാന്‍ ചെയ്യും. എനിക്ക് ഒരു തരത്തിലുള്ള ക്രൈസിസും ഇല്ല. ചെന്നൈയ്ക്ക് പോവേണ്ടല്ലോ അല്ലേ…? ഞാന്‍ ന്യായത്തിന്റെ ഭാഗത്താണ് നിന്നത്.”

”എന്റെ കാര്യത്തിന് വേണ്ടി മാത്രമല്ല ഞാന്‍ വോയ്‌സ് ഉയര്‍ത്തിയത്. ഒരുപാട് പേര്‍ക്ക് വേണ്ടിയാണ് ഞാന്‍ സംസാരിച്ചത്. പക്ഷെ ഞാന്‍ ഒറ്റപ്പെട്ട് പോയി. അടുത്ത ദിവസം പോലും ഞാന്‍ പ്ലാന്‍ ചെയ്തിട്ടില്ല. എനിക്ക് ഒരു തരത്തിലുള്ള പ്ലാനും ഇല്ല. ജീവിക്കുന്നിടത്തോളം കാലം സന്തോഷമായി ജീവിക്കുക അത്രമാത്രം” എന്നാണ് ബാല പറയുന്നത്.

പിറന്നാള്‍ ആശംസിക്കാന്‍ ആരൊക്കെ വിളിച്ചുവെന്ന് ചോദിച്ചപ്പോള്‍ ബാല നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു… ”രാത്രി നമിതയും സണ്ണി ലിയോണും വിളിച്ചു, ഒന്ന് പോടോ… ചുമ്മ പറഞ്ഞതാണ് ആരും വിളിച്ചിട്ടില്ല. വഴക്കെല്ലാം മറ്റിവെച്ചാണ് ഞാന്‍ സംസാരിക്കുന്നത്.”

”പിറന്നാള്‍ ദിവസമായ ഇന്നെങ്കിലും വിളിക്കാമായിരുന്നു അസോസിയേഷനില്‍ നിന്ന്. അത്രയും പാപമൊന്നും ഞാന്‍ ചെയ്തിട്ടില്ല. അത് നൂറ് ശതമാനം ഉറപ്പാണ്. എനിക്ക് ആയിരം പേര്‍ വേണ്ട. എന്നെ സ്‌നേഹിക്കുന്ന ഒരാള്‍ മതി. എന്റെ വീട്ടിലുള്ള സ്ത്രീകളെ ചിലര്‍ കളിയാക്കുന്നുണ്ട്.”

”ആ രീതി ശരിയല്ല. അത് നിര്‍ത്തിക്കോണം” എന്നാണ് ബാല പറയുന്നത്. ‘ഷെഫീക്കിന്റെ സന്തോഷം’ ആണ് ബാലയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്. ഉണ്ണി മുകുന്ദന്‍ നായകനായി, നിര്‍മ്മിച്ച ചിത്രത്തില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്ന ബാലയുടെ ആരോപണം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.