കുറേക്കാലമായി മൂടിവെച്ച ഒരു സത്യം ഞാന്‍ തുറന്ന് പറയുകയാണ്..; കാണികളെ പൊട്ടിച്ചിരിപ്പിച്ച് ശ്രീനിവാസന്‍

ഷാജി കൈലാസ്- പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ ഓഡിയോ ലോഞ്ചില്‍ കാണികളെ കൈയിലെടുത്ത് നടന്‍ ശ്രീനിവാസന്‍. മലയാള സിനിമയിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തും സൂപ്പര്‍ ഹിറ്റുകള്‍ എഴുതിയാള്‍ താനാണെന്നും പറഞ്ഞു കൊണ്ടാണ് ചിത്രത്തന്റെ ഓഡിയോ ലോഞ്ച് ഉദ്ഘാടനം ചെയ്ത് തമാശ രൂപേണ ശ്രീനിവാസന്‍ സംസാരിച്ചത്.

”വേറെ ആരും പറയാനില്ലാത്തത് കൊണ്ട് കുറേക്കാലമായി മൂടിവെച്ച ഒരു സത്യം ഞാന്‍ തുറന്ന് പറയുകയാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച തിരക്കഥകൃത്ത് ഞാന്‍ ആണ്. ഏറ്റവും കൂടുതല്‍ സൂപ്പര്‍ ഹിറ്റുകള്‍ എഴുതിയ ആളും ഞാന്‍ ആണ്. ഫാസിലിനെ കുറേ നാളിന് ശേഷം കണ്ടപ്പോള്‍ എനിക്ക് സന്തോഷമായി.”

”എന്നെ കാണാത്തത് കൊണ്ടാണോ അദ്ദേഹം എന്നെ സിനിമയില്‍ എടുക്കാത്തത് എന്ന എനിക്ക് സംശയം ഉണ്ടായിരുന്നു. ഇപ്പോള്‍ ഒരു സിനിമയില്‍ ഞാന്‍ അഭിനയിക്കുന്നുണ്ട്. ഫാസിലിന്റെ അടുത്ത സിനിമയില്‍ ഞാന്‍ അഭിനയിക്കാം. കുറേ നാളുകളായി എല്ലാവരേയും കാണാന്‍ സാധിച്ചില്ല.”

”ഒരുപാട് കാലത്തിന് ശേഷം എല്ലാവരെയും കാണാന്‍ ഇടയായത് ഒരു ഭാഗ്യമാണ്. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയും അതുതന്നെയാണ്. ഇതുപോലെ ഒരു യൂണിയന്‍ ഉണ്ടാക്കിയത് തന്നെ സഹപ്രവര്‍ത്തകരുടെ കാരുണ്യം കൊണ്ടാണ്. ഷാജി കൈലാസ് ഇങ്ങനെ ഒരു സിനിമ സംവിധാനം ചെയ്തത് ആ കാരുണ്യം അദ്ദേഹത്തിനുള്ളത് കൊണ്ടാണ്.”

Read more

”തുടര്‍ന്നും ആ കാരുണ്യം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു” എന്നാണ് ശ്രീനിവാസന്‍ പറയുന്നത്. ഇന്ദുഗോപന്റെ നോവലായ ‘ശങ്കുമുഖി’യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 22-ന് ആണ് കാപ്പ റിലീസ് ചെയ്യുന്നത്.