'ഇപ്പോള്‍ മറ്റുള്ളവര്‍ പറയുന്നതൊന്നും ഞാന്‍ കാര്യമാക്കാറില്ല'; കാരണം തുറന്നു പറഞ്ഞ്  അഭയ ഹിരണ്‍മയി

വിമര്‍ശനങ്ങളെ നേരിടുന്നത് എങ്ങനെയെന്ന് പങ്കുവെച്ച് ഗായിക അഭയ  ഹിരൺമയി.  തന്റെ പുതിയ ചിത്രം പങ്കുവെച്ചു കൊണ്ടാണ് അഭയ മനസ്സ് തുറന്നിരിക്കുന്നത്.

ഇപ്പോള്‍ തന്നെ കുറിച്ചുള്ള മറ്റുള്ളവരെ വളരെ ചെറിയ പരാമര്‍ശം പോലും  പരിഗണിക്കാറില്ല. കാരണം  സമയവും ചിന്തയും അത്തരക്കാലില്‍ ചെലവാക്കുന്നത് വെറും സമയം നഷ്ടമാണ് അതായത് ഞാൻ  വളര്‍ന്നു. അഭയ കുറിക്കുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അഭയയുടെ പ്രതികരണം.

2014-ൽ ആണ് ഹിരണ്മയി ആദ്യമായി സിനിമ മേഖലയിലേക്ക് കടന്നുവരുന്നത്. നാക്കു പെന്റ നാക്കു ടക ആയിരുന്നു ആദ്യ ചിത്രം.