പവന്‍ കല്യാണിനെതിരെ കേസ്; പകപോക്കുന്നുവെന്ന് ആരാധകര്‍

നടനും ജനസേന പാര്‍ട്ടി നേതാവുമായ പവന്‍ കല്യാണ്‍ അടുത്തിടെ ഗുണ്ടൂരിലെ ഇപ്പടം ഗ്രാമത്തില്‍ നടത്തിയ സന്ദര്‍ശനം ആന്ധ്ര രാഷ്ട്രീയത്തില്‍ വലിയ അലയൊലികളാണ് സൃഷ്ടിച്ചത്. സര്‍ക്കാരിനെതിരെ അദ്ദേഹം രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.

ഇപ്പോഴിതാ പവന്‍ കല്യാണിനെതിരെ കേസെടുത്തിരിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അശ്രദ്ധമായി വാഹനമോടിച്ചതിനും, കാറിന് മുകളില്‍ സഞ്ചരിച്ചതിനും ഹൈവേയില്‍ ട്രാഫിക് ബ്ലോക്ക് സൃഷ്ടിച്ചതിനുമാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്.

ഇപ്പട്ടത്തേക്കുള്ള യാത്രയ്ക്കിടെയാണ് പവന്‍ കാറിന്റെ മുകളില്‍ കയറി യാത്ര ചെയ്തത്. ഈ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അപകടകരമായ പെരുമാറ്റത്തിന് പവനെതിരെ കേസെടുത്തിട്ടുണ്ട്. താഡപള്ളി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി 336, 177 എംവി ആക്ട് വകുപ്പുകളാണ് പവനെതിരെ ചുമത്തിയിരിക്കുന്നത്. കൂടാതെ, അപകടകരമായ ഡ്രൈവിംഗ് കുറ്റത്തിന് പവന്റെ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.

Read more

പവന്‍ ഇപ്പടം ഗ്രാമത്തില്‍ റോഡ് വീതികൂട്ടുകയും വീട് നഷ്ടപ്പെട്ടവര്‍ക്ക് സഹായം നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ആദ്യം ഒരു ജനസേന പരിപാടിക്ക് ഭൂമി നല്‍കിയതിന്റെ പേരില്‍ ഈ ഗ്രാമം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഇപ്പോള്‍ ഗ്രാമവാസികളോട് പകപോക്കല്‍ രാഷ്ട്രീയമാണ് കാണിക്കുന്നതെന്ന് ജനസേന അനുഭാവികള്‍ പറയുന്നു.