'വിലപേശലിൽ വഴങ്ങലാണ് നിവൃത്തി, ന്യായമായ വേതനം ലഭിക്കുന്നില്ല'; നിഖില വിമൽ

സിനിമ മേഖലയിലെ വേതനത്തെക്കുറിച്ച് നടക്കുന്ന ചർച്ചകളിൽ നിലപാട് തുറന്ന് പറഞ്ഞ് നിഖില വിമൽ. സിനിമയ്ക്ക് വേണ്ടി എടുക്കുന്ന പരിശ്രമത്തിന് ന്യായമായ വേതനം നൽകേണ്ടതുണ്ടെന്നും പലപ്പോഴും അത് ലഭിക്കുന്നില്ലെന്നും റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ  അവർ പറഞ്ഞു.  ചിലപ്പോൾ സിനിമയുടെ ബജറ്റാകാം അതിനൊരു കാരണമെന്നും അവർ പറഞ്ഞു.  സിനിമയിൽ ന്യായമായ വേതനം കിട്ടുന്നില്ലെന്ന് പ്രശ്‌നം ഉണ്ട്. പല ആൾക്കാരും സമീപിക്കുന്ന സമയത്ത് അങ്ങനെയൊരു ബുദ്ധിമുട്ട് പുറയാറുണ്ട്.

ചിലപ്പോൾ അത് ബജറ്റിന്റെ പരിമിതികൾ കൊണ്ടാകാം. പത്ത് വർഷമായി സിനിമയിലുള്ള ആളാണ് താൻ.അങ്ങനെ നോക്കുമ്പോൾ തനിക്ക് മിനിമം സാലറി ഇത്രയെങ്കിലും ഉണ്ടാകണം എന്നാൽ ഇല്ലെന്നും അവർ പറഞ്ഞു. പ്രതിഫലം കുറഞ്ഞതിൽ ഒരു പരിധി വരെ കൊവിഡും കാരണമാണ്. കോവിഡിന് ശേഷം വലിയ ബജറ്റ് ഉള്ള സിനിമകളൊക്കെ കുറവാണ്. കോവിഡ് കാരണമാക്കി പറയുന്നുണ്ടെങ്കിലും അതൊരു  മറ്റാർക്കും പ്രതിഫലം കൊടുക്കാതിരിക്കുന്നതിൽ വ്യത്യാസം കാണിക്കുന്നില്ലെന്നും അവർ പറഞ്ഞു.

ഒരു കഥാപാത്രം ആകുന്നതിന്റെ സ്ട്രസ് വലുതാണ് അപ്പോൾ നമ്മൾ എടുക്കുന്ന പരിശ്രമത്തിന്, സമയത്തിന് നൽകേണ്ട മിനിമം സാലറി  എങ്കിലും നൽകണം  അതിൽ കുറച്ച് പറയുന്നത് ബുദ്ധിമുട്ടാണെന്നും സ്ത്രീകൾക്കും ക്യാരക്ടർ ആക്ടേഴിസിനുമാണ് ഈ പ്രശ്‌നങ്ങൾ ഉള്ളതെന്നും നിഖില പറഞ്ഞു.  നായകന്മാർക്ക് അങ്ങനെയൊരു ബുദ്ധിമുട്ട് ഉണ്ടാകുന്നതായി തനിക്ക് തോന്നുന്നില്ലെന്നും അവർ പറഞ്ഞു. എങ്കിലും അവരോടും കുറയ്ക്കാൻ പറയാറുണ്ട്

താൻ എപ്പോഴും അവരോട് പറയാറുണ്ട് ‘നിങ്ങൾക്ക് 50 ലക്ഷമാണ് സാലറി എങ്കിൽ നിങ്ങളോട് അഞ്ച് ലക്ഷം കുറയ്ക്കാനാണ് പറയുക. തന്നോട് പത്ത് ലക്ഷം രൂപയിൽ നിന്നും അഞ്ച് ലക്ഷം കുറയ്ക്കാൻ പറഞ്ഞാൽ, നിങ്ങൾക്ക് അപ്പോഴും 45 കിട്ടുമ്പോൾ തനിക്ക് അഞ്ച് മാത്രമാണ് കിട്ടുന്നത്’ എന്ന്. താൻ തുടർച്ചയായി സിനിമ ചെയ്യുന്നയാൾ അല്ല ഞാൻ. ഒരു സിനിമയിൽ നിന്നും കിട്ടുന്ന സാലറിയാണ് അടുത്ത മൂന്ന് നാല് മാസത്തേക്കുള്ളത്.

‘ജോ ആൻഡ് ജോ’ കഴിഞ്ഞിട്ട് താൻ ഇതുവരെ വേറൊരു സിനിമയുടെ ഷൂട്ട് തുടങ്ങിയിട്ടില്ല. ഇവിടെ നമ്മൾ ഇല്ലെങ്കിലും പുതിയ ഒരു നായികയെ കൊണ്ടുവരാനുള്ള ഓപ്ഷൻ ഉണ്ട്. അതുകൊണ്ട് വിലപേശലിൽ വഴങ്ങലാണ് നിവർത്തി. നമ്മുടെ മാർക്കറ്റിങ് വച്ചിട്ടല്ല സിനിമയുടെ മാർക്കറ്റിങ് എന്നുള്ളത് കൊണ്ട്. സിനിമയിൽ കുറെ ആൾക്കാർക്ക് ഇത്‌പോലെ സാലറി കൊടുക്കാത്തതുണ്ട്, ഇതൊരു അനുഭവമാണെന്ന് പറഞ്ഞ് ജോലി എടുപ്പിച്ച് പറഞ്ഞുവിടുന്നവരുണ്ട്. അത് വച്ചുനോക്കുമ്പോൾ ഇത് ഭേതമാണെന്നും അവർ പറഞ്ഞു.