'ഗ്ലാമര്‍ വേഷങ്ങൾക്ക് വിട, അതെല്ലാം പ്രേക്ഷകരെ ആകർഷിക്കാനുള്ള ഒരു ഘടകം മാത്രമായിരുന്നു'; മനസ്സ് തുറന്ന് തമന്ന

ഗ്ലാമറസ് വേഷങ്ങൾ ചെയ്യില്ലെന്ന് തുറന്ന് പറഞ്ഞ് തമന്ന ഭാട്ടിയ. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ വെളിപ്പെടുത്തൽ. സിനിമകളില്‍ സുന്ദരിയായ നായികയെ കാണുന്നത് താനും ആസ്വദിച്ചിരുന്നു , അത്തരത്തിലുള്ള സിനിമകള്‍ താനും ചെയ്തിട്ടുണ്ടെന്നും തമന്ന പറഞ്ഞു.

17 വര്‍ഷത്തോളമായി ഇന്‍ഡസ്ട്രിയില്‍ തുടരുന്ന നടി എന്ന നിലയില്‍ ഇപ്പോള്‍ സിനിമകളോടുള്ള തന്റെ മനോഭാവം മാറിയതായി തമന്ന പറയുന്നു. മുന്‍പ് താന്‍ ചെയ്തത് തന്നെ ആവര്‍ത്തിക്കണം എന്ന് ആഗ്രഹിക്കുന്നില്ല. ഞാന്‍ ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ സ്ത്രീകള്‍ക്കായി എഴുതിയ വേഷങ്ങള്‍ തികച്ചും വ്യത്യസ്തമായിരുന്നു.

അതൊക്കെ പ്രണയിനി ആയോ, അല്ലെങ്കില്‍ സിനിമയിലേക്ക് പ്രേക്ഷകരെ ആകര്‍ഷിപ്പിക്കുന്ന ഘടകമായോ ആയിരുന്നു. അതും നല്ലതാണ്. താനും ഒരു സിനിമാ ആസ്വാദകയാണ്. സിനിമയില്‍ ഒരു സുന്ദരിയായ മുന്‍നിര നായികയെ കാണാന്‍ താനും ഇഷ്ടപ്പെടുന്നുവെന്നും തമന്ന പറഞ്ഞു. തെന്നിന്ത്യയിലെ ​ഗ്ലാമറസ് നായികയായി അഭിനയ്ക്കുമ്പോഴും തന്റേതായ ചില ചട്ടങ്ങൾ തമന്ന പാലിച്ചിരുന്നു.

Read more

ഓൺ സ്ക്രീനിൽ ചുംബന രം​ഗത്തിൽ അഭിനയിക്കില്ലെന്ന് നടി തുടക്കം മുതലേ പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. ഒരു സിനിമയിൽ അഭിനയിക്കാന്‍ ഒപ്പുവയ്ക്കുമ്പോള്‍, തമന്നയുടെ കോൺട്രാക്റ്റിൽ ഇക്കാര്യം പ്രത്യേകം ഉണ്ടാവാറുണ്ടെന്നാണ് വിവരം. ഇത് ട്രോളുകൾക്കും വഴിവച്ചിരുന്നു.