നടന് ഷാഹിദ് കപൂറിന്റെ ഭാര്യ മിര രജ്പുത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോയാണ് വൈറലാകുന്നത്. “”എന്റെ ഫോണ്‍ എടുത്തു. എന്തെങ്കിലും ഊഹങ്ങളുണ്ടോ? ഞങ്ങള്‍ എപ്പോഴും സമീകൃതാഹരത്തില് വിശ്വസിക്കുന്നു”” എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
അക്ഷരങ്ങളും സംഖ്യകളും ഭക്ഷണസാധനങ്ങളുടെ ഇമോജികളുമാണ് ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കുക. ഇതോടെ കമന്റുകളും എത്തി. ഇത് മിഷയും സെയ്നും അല്ലാതെ മറ്റാരാണ് ഇങ്ങനെയൊക്കെ ചെയ്യാന്‍ എന്നാണ് ആരാധകരുടെ പക്ഷം.
https://www.instagram.com/p/CCdde78FhCG/
ഇനിയൊന്നും പറയാനില്ല എല്ലാ അക്ഷരങ്ങളും ഉപയോഗിച്ചിട്ടുണ്ടല്ലോ, ഇത് മിഷ തന്നെയാണ് അല്ലെങ്കില്‍ സെയ്ന്, ഞങ്ങളുടെ മക്കളും ഇങ്ങനെ തന്നെ, കുസൃതിക്കുട്ടികള്‍ എവിടെയെന്നും ആരാധകര്‍ അന്വേഷിക്കുന്നുണ്ട്.
https://www.instagram.com/p/B1LshAelNvx/
Read more
അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിനെ കുറിച്ചും മിര പങ്കുവെച്ചിരുന്നു. “”അഞ്ച് വര്‍ഷം, നാല് ആത്മാക്കള്‍, മൂന്ന് വീടുകള്‍, രണ്ടു കുഞ്ഞുങ്ങള്‍, ഒരു സുന്ദര കുടുംബം”” എന്നിങ്ങനെ മനോഹരമായ കുറിപ്പും മിര വിവാഹ വാര്‍ഷിക ദിനത്തില്‍ പങ്കുവെച്ചിരുന്നു.