ഏറ്റവും മോശം ചുംബനം മല്ലികയുടേത്.., 20 വര്‍ഷത്തോളം ശത്രുക്കളായി തുടര്‍ന്ന് ഇമ്രാന്‍ ഹാഷ്മിയും നടിയും; ഒടുവില്‍ ഒന്നിച്ച് താരങ്ങള്‍

20 വര്‍ഷം നീണ്ടു നിന്ന പിണക്കത്തിന് ശേഷം വീണ്ടും ഒന്നിച്ച് ഇമ്രാന്‍ ഹാഷ്മിയും മല്ലിക ഷെരാവത്തും. 2011ല്‍ പുറത്തിറങ്ങിയ ‘മര്‍ഡര്‍’ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് പിന്നാലെ ഇരുതാരങ്ങളും തമ്മില്‍ സംസാരിച്ചിട്ടില്ല. തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന തെറ്റിദ്ധാരണ അവസാനിപ്പിച്ച് പെതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് മല്ലികയും ഇമ്രാനും.

സിനിമാ നിര്‍മ്മാതാവ് ആനന്ദ് പണ്ഡിറ്റിന്റെ മകളുടെ വിവാഹ സല്‍ക്കാര ചടങ്ങില്‍ വെച്ചാണ് ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷം പരസ്പരം കണ്ടുമുട്ടിയത്. പാര്‍ട്ടിയില്‍ ഇമ്രാനും മല്ലികയും പരസ്പരം സംസാരിക്കുന്നതിന്റെയും ആലിംഗനം ചെയ്യുന്നതിന്റെയും വീഡിയോകള്‍ വൈറലായിരിക്കുകയാണ്.


അതേസമയം, ബോളിവുഡിലെ ഹിറ്റ് ഇറോട്ടിക് ത്രില്ലര്‍ സിനിമകളില്‍ ഒന്നാണ് മല്ലികയും ഇമ്രാന്‍ ഹാഷ്മിയും ഒന്നിച്ച മര്‍ഡര്‍. കോഫി വിത്ത് കരണ്‍ ഷോയില്‍ ഇമ്രാന്‍ ഹാഷ്മി പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. മല്ലികയുടേത് ഏറ്റവും മോശം ചുംബനമാണ് എന്നായിരുന്നു ഇമ്രാന്‍ പറഞ്ഞത്.

മര്‍ഡര്‍ 2 ചിത്രത്തിലെ ഏറ്റവും നല്ല ചുംബനം ഏതായിരുന്നു എന്ന് ഇമ്രാനോട് കരണ്‍ ചോദിച്ചപ്പോള്‍, ചിത്രത്തിലെ നായികയായ ജാക്വിലിന്‍ ഫെര്‍ണാണ്ടസിനൊപ്പം ഒരുപാട് നല്ല ചുംബനങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് ഇമ്രാന്‍ പറഞ്ഞത്. മോശം ചുംബനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മര്‍ഡര്‍ ചിത്രത്തില്‍ മല്ലിക ഷെരാവത്തിനൊപ്പമുള്ളത് എന്നായിരുന്നു നടന്‍ പറഞ്ഞത്.

2021ല്‍ ഒരു അഭിമുഖത്തിനിടെയാണ് ഇമ്രാനുമായുള്ള പിണക്കത്തെ കുറിച്ച് മല്ലിക തുറന്ന് സംസാരിച്ചത്. മര്‍ഡര്‍ സിനിമയ്ക്ക് ശേഷം തങ്ങള്‍ സംസാരിക്കാറില്ല എന്നായിരുന്നു മല്ലിക പറഞ്ഞത്. സിനിമയ്ക്ക് ശേഷം പ്രൊമോഷന്‍ സമയത്ത് തങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടായി. പിന്നീട് സംസാരിച്ചിട്ടില്ല എന്നായിരുന്നു മല്ലിക പറഞ്ഞത്.

Read more