ദീപിക ജെ.എന്‍.യുവില്‍ എത്തിയത് അഞ്ചുകോടി പ്രതിഫലം വാങ്ങി; മറുപടി നല്‍കി സ്വര ഭാസ്‌കര്‍

ജെഎന്‍യുവില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നടി ദീപിക പദുക്കോണ്‍ എത്തിയത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. താരത്തിനെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. ദീപികയുടെ “ഛപക്” സിനിമ ബഹിഷ്‌കരിക്കണം എന്നുള്ള വിദ്വേഷ പ്രചാരണങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ ദീപിക പദുക്കോണ്‍ ജെഎന്‍യുവില്‍ എത്തിയത് അഞ്ചുകോടി രൂപ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് എന്ന സന്ദേശങ്ങളാണ് ഇപ്പോള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നത്. രണ്ടു മിനിറ്റുള്ള സന്ദര്‍ശനത്തിനാണ് ദീപിക അഞ്ചുകോടി വാങ്ങിയതെന്നാണ് പ്രചരിക്കുന്നത്.

ഇതിന് മറുപടിയുമായി നടി സ്വര ഭാസ്‌ക്കര്‍ രംഗത്തെത്തി. എത്ര അശ്ലീലവും വിചിത്രവുമാണിത്. വിഡ്ഢിത്തത്തിന്റെ സംസ്‌കാരവുമാണ് ഇതെന്നാണ് സ്വരയുടെ മറുപടി. ഇത് തെറ്റായ വിവരങ്ങളാണെന്നും താരം ട്വീറ്റ് ചെയ്തു.

“”പൗരത്വ നിയമ ഭേദഗതിക്കെതിരെ ജെഎന്‍യുവില്‍ നടന്ന സമരത്തില്‍ രണ്ടു മിനിറ്റ് ദീപിക എത്തിയത് അഞ്ചു കോടി വാങ്ങി. ഒരു വര്‍ഷത്തോളം സിഎഎയ്‌ക്കെതിരെ ആക്രോശിച്ചിട്ടും സ്വരയ്ക്ക് ലഭിച്ചത് സി-ഗ്രേഡ് വെബ്‌സീരിസ് മാത്രം”” എന്ന ഒരു ട്വീറ്റിനാണ് സ്വര മറുപടി നല്‍കിയത്.

Hindustantimes