മിസ് ഇന്ത്യ പട്ടം നേടാന്‍ കാരണമായ വസ്ത്രം, സരോജിനി നഗറിലെ ഒരു സാധരണ ടെയ്‌ലറുടെ കഥ പറഞ്ഞ് സുഷ്മിത സെന്‍

1994ല്‍ ആണ് സുഷ്മിത സെന്‍ മിസ് ഇന്ത്യ പട്ടം നേടുന്നതും തുടര്‍ന്ന് മിസ് യൂണിവേഴ്‌സ് പട്ടം കരസ്ഥമാക്കുന്നതും. എന്നാല്‍ സുഷ്മിതയുടെ മിസ് ഇന്ത്യ ഗൗണ്‍ ഒരു ഗാരേജില്‍ നിന്നും സാധാരണ ടെയ്‌ലര്‍ തുന്നിയുണ്ടാക്കിയതാണെന്ന കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ജീന ഇസി കാ നാം ഹെ എന്ന ഷോക്കിടെ സുഷ്മിത പറഞ്ഞ വാക്കുകളാണ് വീണ്ടും പ്രചരിക്കുന്നത്.

മിഡില്‍ ക്ലാസ് കുടുംബമായതിനാല്‍ ഗൗണ്‍ വാങ്ങാനൊന്നും പണമുണ്ടായിരുന്നില്ല എന്നായിരുന്നു സുഷ്മിത പറഞ്ഞത്. “”ഒരു ഡിസൈനറെ വച്ച് ഗൗണ്‍ ഉണ്ടാക്കാന്‍ കഴിയില്ലായിരുന്നു. നാല് വ്യത്യസ്ത വേഷങ്ങള്‍ ധരിക്കണമായിരുന്നു. അവര്‍ നിന്റെ വസ്ത്രങ്ങളിലേക്കല്ല, നിന്നെയാണ് നോക്കുക എന്നാണ് അമ്മ പറഞ്ഞത്.””

“”സരോജിനി നഗറിലെ മാര്‍ക്കറ്റിലേക്കാണ് ഞങ്ങള്‍ പോയത്. പെറ്റിക്കോട്ട് തയ്ക്കുന്ന സാധാരണ ടെയ്‌ലറിന്റടുത്തേക്ക് പോയി. ഇത് ടിവിയില്‍ വരും നന്നായി ചെയ്യണമെന്ന് പറഞ്ഞു. അയാളാണ് മിസ് ഇന്ത്യ ഗൗണ്‍ തയ്പ്പിച്ചു തന്നത്. എന്റെ അമ്മ അതില്‍ ഒരു റോസപ്പൂവും തയ്പ്പിച്ചു. ജയിക്കാനായി പണം മാത്രമല്ല വേണ്ടതെന്ന് അന്നെനിക്ക് മനസിലായി”” എന്നാണ് സുഷ്മിത പറയുന്നത്.

https://www.instagram.com/p/B–3OU9hPeN/?utm_source=ig_embed&utm_campaign=embed_video_watch_again