ശ്രീദേവി റിജക്ട് ചെയ്ത വേഷങ്ങള്‍ ട്രെന്‍ഡിംഗ് ആയപ്പോള്‍!

യഷ് ചോപ്ര സംവിധാനം ചെയ്ത് 1989ല്‍ പുറത്തിറങ്ങിയ ചാന്ദ്‌നി എന്ന ചിത്രം പ്രേക്ഷകര്‍ അത്രവേഗം മറക്കാനാവില്ല. ശ്രീദേവിയും വിനോദ് ഖന്നയും റിഷി കപൂറും പ്രധാന വേഷങ്ങളിലെത്തിയ റൊമാന്റിക് സിനിമയിലെ പാട്ടുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ചാന്ദ്‌നി എന്ന ഐക്കോണിക് താരത്തെ കുറിച്ചോര്‍ക്കുമ്പോള്‍ സിനിമയിലെ ശ്രീദേവിയുടെ ഐക്കോണിക് ലുക്കും ചര്‍ച്ചയാവാറുണ്ട്.

കോസ്റ്റ്യൂം ഡിസൈനര്‍ ലീന ദാരു ആയിരുന്നു ശ്രീദേവിയുടെ വസ്ത്രങ്ങള്‍ ഒരുക്കിയത്. എന്നാല്‍ ആ സിനിമയിലേക്ക് ശ്രീദേവിയെ കാസ്റ്റ് ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. അതിനാല്‍ തന്നെ ശ്രീദേവിയെ സിനിമയ്ക്കായി കണ്‍വിന്‍സ് ചെയ്യുക എന്ന ജോലി യഷ് ചോപ്ര ഏല്‍പ്പിച്ചത് ബോണി കപൂറിനെ ആയിരുന്നു.

Throwback Thursday: Rishi Kapoor and Sridevi's picture from their film ' Chandni' will make you nostalgic | Hindi Movie News - Times of India

സിനിമയില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചെങ്കിലും പിന്നീട് ചിത്രത്തിലെ വസ്ത്രത്തെ ചൊല്ലി പ്രശ്‌നങ്ങള്‍ ഉണ്ടായി. വെളുത്ത വസ്ത്രങ്ങള്‍ ധരിക്കാനാണ് യഷ് ചോപ്ര ശ്രീദേവിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ആ വസ്ത്രങ്ങളില്‍ താന്‍ മങ്ങി ഇരിക്കും എന്ന് ശ്രീദേവിക്ക് തോന്നിയിരുന്നു. ശ്രീദേവിയുടെ പ്രകടനത്തില്‍ തനിക്ക് വിശ്വാസമുണ്ട് എന്നായിരുന്നു ഇതിനെ കുറിച്ച് ചോദിച്ച താരത്തിന് യഷ് ചോപ്ര നല്‍കിയ മറുപടി.

Sridevi, Rishi Kapoor & Vinod Khanna's Unseen Photos From Chandni Days

ആ മറുപടിയില്‍ താരം തൃപ്തയല്ലാത്തതിനാല്‍ അവരുടെ അമ്മയും സംവിധായകന് അടുത്തെത്തി. വെള്ള നിറം തങ്ങളുടെ സമുദായത്തില്‍ ആഘോഷങ്ങള്‍ക്കൊന്നും ഉപയോഗിക്കില്ല എന്ന കാര്യം യഷിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ തന്റെ കാഴ്ചപ്പാടില്‍ വിശ്വസിക്കണമെന്നും ശ്രീദേവിയെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തണമെന്നും യഷ് ചോപ്ര ശ്രീദേവിയുടെ അമ്മയോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ശ്രീദേവിയുടെ കരിയറിലെ ഏറ്റവും മികച്ച സൃഷ്ടികളില്‍ ഒന്നായി ചാന്ദ്നി മാറി. സിനിമയിലെ വസ്ത്രങ്ങള്‍ എല്ലാം ട്രെന്‍ഡിംഗ് ആയി മാറുകയും ചെയ്തു.

ബോളിവുഡില്‍ അഞ്ചു ദശാബ്ദത്തോളം തിളങ്ങി നിന്നിരുന്ന നടിയാണ് ശ്രീദേവി. 300ല്‍ അധികം സിനിമകളില്‍ ശ്രീദേവി വേഷമിട്ടിട്ടുണ്ട്. ഭര്‍ത്താവ് ബോണി കപൂര്‍ നിര്‍മ്മാണം ചെയ്ത മോം ആയിരുന്നു ശ്രീദേവിയുടെ അവസാന ചിത്രം. 2018 ഫെബ്രുവരി 24ന് ആയിരുന്നു താരത്തിന്റെ അപ്രതീക്ഷിത മരണം. ശ്രീദേവിയുടെ മരണം നടന്ന് അഞ്ചു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ചലച്ചിത്ര ആസ്വാദകരുടെ മനസ്സില്‍ താരത്തിന്റെ മുഖം മാഞ്ഞു പോയിട്ടില്ല.