ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത ‘ബാ**ഡ്സ് ഓഫ് ബോളിവുഡ്’ (The Ba***ds of Bollywood) എന്ന വെബ് സീരിസിനെ പ്രശംസിച്ച് ശശി തരൂര്‍. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച സീരിസ് ആണിത്. അച്ഛന്‍ എന്ന നിലയില്‍ ഷാരൂഖ് ഖാന് അഭിമാനിക്കാം എന്നാണ് സീരിസിനെ പ്രശംസിച്ചു കൊണ്ട് ശശി തരൂര്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്.
”ജലദോഷവും ചുമയും പിടിപ്പെട്ടതിനാല്‍ രണ്ടു ദിവസത്തേക്ക് എല്ലാ തിരക്കകളും മാറ്റിവച്ച് വിശ്രമം ആയിരുന്നു. ഇതിനിടെ എന്റെ സ്റ്റാഫും സഹോദരി സ്മിതയും ഒരു സീരീസ് കാണാമെന്ന് പറഞ്ഞു. എന്റെ ശ്രദ്ധ കമ്പ്യൂട്ടറില്‍ നിന്നും മാറി മുഴുവനായും ആ സീരിസില്‍ ആയി. ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ഒന്നായിരുന്നു. Absolute OTT Gold.”
I’ve been battling a cold & cough and cancelled engagements for two days. My staff and my sister, @smitatharoor, persuaded me to turn my eyes away from the computer part of the time towards a @NetflixIndia series, and it’s one of the best things I have ever treated myself to:… pic.twitter.com/xRUHv8ERTB
— Shashi Tharoor (@ShashiTharoor) October 26, 2025
”ആര്യന്‍ ഖാന്റെ ആദ്യ സംവിധാന സംരംഭമായ ‘ദി ബാ**ഡ്സ് ഓഫ് ബോളിവുഡ്’ കണ്ടുകഴിഞ്ഞതേയുള്ളൂ, എന്ത് പറഞ്ഞ് പ്രശംസിക്കണം എന്ന് അറിയില്ല. ഈ സീരീസ് കാണുന്നവര്‍ക്ക് അതിലേക്ക് ഒരു ആകര്‍ഷണം ഉണ്ടാകും. ബോളിവുഡിന് ആവശ്യമായിരുന്നു ഇങ്ങനെയൊരു ആക്ഷേപഹാസ്യ സീരീസ്. നല്ല തമാശയും മികച്ച മേക്കിങ് ക്വാളിറ്റിയും ഉടനീളം സീരീസില്‍ ഉണ്ടായിരുന്നു.”
”ഏഴ് ആകര്‍ഷകമായ എപ്പിസോഡുകള്‍ യഥാര്‍ത്ഥ കഥ പറച്ചിലാണ്. ആര്യന്‍ ഖാന്‍ നിങ്ങളൊരു മാസ്റ്റര്‍പീസ് ആണ് നല്‍കിയിരിക്കുന്നത് അഭിനന്ദനങ്ങള്‍, ‘ദി ബാ**ഡ്സ് ഓഫ് ബോളിവുഡ്’ ബ്രില്യന്റ് ആണ്. ഷാരൂഖ് ഖാനോട് ഒരു അച്ഛന്റെ സ്ഥാനത്ത് നിന്ന് ഞാന്‍ പറയട്ടെ നിങ്ങള്‍ക്ക് അഭിമാനിക്കാം” എന്നാണ് ശശി തരൂരിന്റെ വാക്കുകള്‍.
Read more
അതേസമയം, സെപ്റ്റംബര്‍ 18ന് ആണ് സീരിസ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തത്. ബോളിവുഡ് ഇന്‍ഡസ്ട്രിയെ പശ്ചാത്തലമാക്കി ഒരുക്കിയ ഈ സീരീസ് ഒരു പക്കാ മാസ് ആയാണ് എത്തിയത്. ബോബി ഡിയോള്‍, ലക്ഷ്യ ലാല്‍വാനി, രാഘവ് ജുയല്‍, സാഹേര്‍ ബംബ, അന്യ സിങ് എന്നിവരാണ് സീരിസിലെ പ്രധാന കഥാപാത്രങ്ങളായത്.







