അതില്‍ വളരെ മോശമായിരുന്നു എന്റെ അഭിനയം, ആശ്വസിപ്പിച്ചത് ജൂഹി ചൗള: ഷാരുഖ് ഖാന്‍

തന്നെ ആദ്യമായി സ്‌ക്രീനില്‍ കണ്ടപ്പോള്‍ വളരെ മോശമായാണ് തോന്നിയതെന്ന് ബോളിവുഡ് കിങ് ഷാരുഖ് ഖാന്‍. “രാജു ബന്‍ ഗയാ ജെന്റില്‍മാന്‍” എന്ന ചിത്രത്തില്‍ എന്ന ചിത്രത്തിന്റെ സ്‌ക്രീനിങ് കണ്ടതോടെ ചിത്രത്തില്‍ വളരെ മോശമായി തോന്നി എന്നാണ് ഷാരുഖ് ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയത്.

“”രാജു ബന്‍ ഗയാ ജെന്റില്‍മാന്‍ എന്ന ചിത്രത്തിന്റെ സ്‌ക്രീനിങ് ആര്‍കെ സ്റ്റുഡിയോയില്‍ വച്ച് കണ്ടപ്പോള്‍ ഞാന്‍ വളരെ മോശമായാണ് അഭിനയിച്ചതെന്ന് മനസിലായി. എന്റെ മുടി വരെ വളരെ മോശമായി തോന്നി. നാനാ പടേക്കര്‍, അമൃത സിങ്, ജൂഹി ചൗള എന്നിവര്‍ക്കൊപ്പം ഏറ്റവും മോശമായാണ് ഞാന്‍ അഭിനയിച്ചത്”” എന്നാണ് ഷാരുഖ് പറയുന്നത്.

“”ചിത്രത്തിന്റെ അവസാന ഭാഗത്ത് നന്നായിട്ടുണ്ടെന്ന് സംവിധായകന്‍ അസീസ് മിശ്രയും ജൂഹി ചൗളയും എന്നെ ആശ്വസിപ്പിച്ചിരുന്നു. എന്നാല്‍ അവര്‍ കള്ളം പറയുകയായിരുന്നു. ആ ചിത്രം മുഴുവനും ഞാന്‍ വളരെ മോശമായാണ് അഭിനയിച്ചത്”” എന്നും ഷാരുഖ് പറഞ്ഞു.