ഷാരൂഖ് ഖാനും രാം ചരണും നായകന്‍മാര്‍? സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ 4-ാം ഭാഗം വരുന്നു; 'ധൂം 4' അപ്‌ഡേറ്റ് എത്തി

ബോളിവുഡിലെ ഹിറ്റ് സീരിസ് ‘ധൂം’ സിനിമയുടെ നാലാം ഭാഗത്തെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് പുറത്ത്. ആദ്യ മൂന്ന് ഭാഗങ്ങളും സൂപ്പര്‍ ഹിറ്റ് ആയ ചിത്രത്തിന്റെ നാലാം ഭാഗത്തിനായി ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ധൂമിലെ വില്ലനായും നായകനുമായി ബോളിവുഡിലെ പല സൂപ്പര്‍ സ്റ്റാറുകളുടെ പേരുകളും ഉയര്‍ന്നു വരുന്നുണ്ട്.

കിംഗ് ഖാന്‍ ഷാരൂഖ് ധൂം 4ല്‍ നായകനായി എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങാനിരിക്കുന്ന സാഹചര്യത്തില്‍, ഷാരൂഖ് ഖാന്റെ നായക വേഷത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ നായകനാകും എന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തയാണ്.

ധൂം 4ല്‍ ഷാരൂഖ് ഖാനും രാം ചരണും അണിനിരക്കുന്നു എന്ന വാര്‍ത്തകളും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ചിത്രത്തിലെ അഭിനേതാക്കളെ കുറിച്ചുള്ള കാര്യമായ വിശദാംശങ്ങള്‍ ലഭിക്കുന്നതിന് വളരെക്കാലം കാത്തിരിക്കേണ്ടി വരും എന്നാണ് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.

Read more

2004ല്‍ ആണ് ധൂം പുറത്തിറങ്ങിയത്, 2006ല്‍ ധൂം 2വും, 2013ല്‍ ധൂം 3യും എത്തിയിരുന്നു. ഹൃത്വിക് റോഷനും ഐശ്വര്യ റായ്‌യും അഭിഷേക് ബച്ചനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ധൂം 2 വന്‍ വിജയമായിരുന്നു. ധൂം 3യില്‍ വില്ലന്‍ വേഷത്തില്‍ എത്തിയത് ആമിര്‍ ഖാന്‍ ആണ്. കത്രീന കൈഫ് നായികയായ ചിത്രം സൂപ്പര്‍ ഹിറ്റ് ആയിരുന്നു.