ഇമ്രാന്‍ ഹാഷ്മിയെ കടന്നു പിടിച്ച് ചുംബിച്ച് സല്‍മാന്‍, 'കിസ്സിങ് സീന്‍ വൈറല്‍; വീഡിയോ

‘ടൈഗര്‍ 3’ ബോക്‌സ് ഓഫീസ് കീഴടക്കി മുന്നേറുകയാണ്. നവംബര്‍ 12ന് റിലീസ് ചെയ്ത ചിത്രം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 300 കോടി നേടിയിരിക്കുകയാണ്. ഇതിനിടെ സല്‍മാന്‍ ഖാന്റെയും ഇമ്രാന്‍ ഹാഷ്മിയുടെയും ‘കിസ്സിങ് സീന്‍’ ആണ് വൈറലായി കൊണ്ടിരിക്കുന്നത്.

സിനിമയുടെ പ്രമോഷന്‍ ചടങ്ങിനിടെ ആയിരുന്നു ഈ ‘കിസ്സിങ് സീന്‍’. പാപ്പരാസികള്‍ക്ക് മുന്നില്‍ ഇമ്രാനെ ചുംബിക്കുന്ന സല്‍മാന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ”കത്രീന സിനിമയില്‍ ഉള്ളതിനാല്‍ ടൈഗറും സോയയും തമ്മില്‍ കുറച്ച് പ്രണയമൊക്കെ പ്രതീക്ഷിക്കും.”

”ടൈഗര്‍ 3ല്‍ ഇമ്രാന്‍ ആതിഷിന്റെ കഥാപാത്രം അവതരിപ്പിച്ചില്ലായിരുന്നെങ്കില്‍, ഇത് ഉറപ്പായും സംഭവിക്കുമായിരുന്നു”, എന്ന് പറഞ്ഞു കൊണ്ടാണ് സല്‍മാന്‍ ഇമ്രാന്റെ അടുത്തെത്തി ചുംബിക്കുന്നതായി കാണിച്ചത്.

”ഞാന്‍ ഒരിക്കലും സ്‌ക്രീനില്‍ ചുംബിച്ചിട്ടില്ല എന്നാല്‍ ചുംബനരംഗങ്ങള്‍ അഭിനയിക്കുന്നത് ഇമ്രാന്‍ അവസാനിപ്പിച്ചിതു പോലെയാണ് തോന്നുന്നത്” എന്നും സല്‍മാന്‍ പറയുന്നുണ്ട്. അതേസമയം, വില്ലന്‍ വേഷത്തിലാണ് ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മി വേഷമിട്ടിരിക്കുന്നത്.

യഷ് രാജ് സ്പൈ യൂണിവേഴ്സില്‍ എത്തിയ ചിത്രത്തില്‍ ഷാരൂഖ് ഖാനും വേഷമിട്ടിട്ടുണ്ട്. പഠാന്‍ ചിത്രത്തിലെ അതേ കഥാപാത്രമായാണ് ഷാരൂഖ് ചിത്രത്തിലെത്തിയത്. പഠാനില്‍ ഏജന്റ് ടൈഗര്‍ ആയി സല്‍മാന്‍ ഖാനും വേഷമിട്ടിരുന്നു. ഹൃത്വിക് റോഷന്‍ ചിത്രം ‘വാര്‍’ വൈആര്‍എസ് യൂണിവേഴ്‌സിലെ സിനിമകളില്‍ ഒന്നാണ്.