'ഈ പ്രതിസന്ധി ഘട്ടത്തില്‍ ബുഫേയില്‍ എന്ത് വിളമ്പിയെന്ന് ഓര്‍ത്താണ് അത്ഭുതം'; കുമാരസ്വാമിയുടെ മകന്റെ വിവാഹത്തെ വിമര്‍ശിച്ച് രവീണ ടണ്ടണ്‍

കൊറോണ പ്രതിസന്ധികളെ തുടര്‍ന്ന് രാജ്യം ലോക്ഡൗണില്‍ തുടരവെ കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയുടെ വിവാഹം വിവാദമാവുകയാണ്. വിവാഹത്തിനെത്തിയെ ആരും മാസ്‌ക് പോലും ധരിച്ചിരുന്നില്ല. ഇതാണോ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് എന്നു ചോദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.

ബോളിവുഡ് താരം രവീണ ടണ്ടണും നിഖില്‍ കുമാരസ്വാമിയുടെ വിവാഹത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്ത് പാവപ്പെട്ടവര്‍ അവരവരുടെ വീടുകളിലേക്ക് പോകാന്‍ കഴിയാതെ ഭക്ഷണം പോലുമില്ലാതെ വിഷമിക്കുകയാണ്. ഈ സമയത്ത് ബുഫേയില്‍ എന്ത് വിളമ്പിയെന്ന് ഓര്‍ത്താണ് അത്ഭുതം എന്നാണ് രവീണ ടണ്ടന്‍ ട്വീറ്റ് ചെയ്യുന്നത്.

ചലച്ചിത്രതാരം കൂടിയായ നിഖിലും മുന്‍ മന്ത്രിയും വിജയനഗര്‍ എംഎല്‍എ എം.കൃഷ്ണപ്പയുടെ ബന്ധുവായ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മഞ്ജു- ശ്രീദേവി ദമ്പതികളുടെ മകള്‍ രേവതിയും തമ്മലുള്ള വിവാഹം രാമനഗരയിലെ ഫാം ഹോസില്‍ 40 പേരെ പങ്കെടുപ്പിച്ച് കൊണ്ടാണ് നടന്നത്.