'ഇഷ്ടമില്ലെങ്കിൽ കാണേണ്ട': ആമിർഖാനും ഹൃത്വിക് റോഷനും പിന്നാലെ ആലിയ ഭട്ടും

ആമിർഖാനും ഹൃത്വിക് റോഷനും പിന്നാലെ ആലിയ ഭട്ടിന്റെ ചിത്രങ്ങൾക്കെതിരെയും ബഹിഷ്ക്കരണാഹ്വാനം. ഇഷ്ടമില്ലെങ്കിൽ തന്റെ സിനിമകൾ കാണേണ്ട എന്ന ആലിയയുടെ പരാമർശമാണ് ബഹിഷ്കരണാഹ്വാനത്തിന് കാരണം. ആലിയ ഭട്ടിനെയും അവരുടെ പുതിയ ചിത്രമായ ബ്രഹ്മാസ്ത്രയേയും ബഹിഷ്‌കരിക്കണം എന്നാവശ്യപ്പെട്ടുള്ള ടാഗുകൾ ട്വിറ്ററിൽ ട്രെൻഡിങായി.

സോഷ്യൽ മീഡിയയിൽ  മുൻപും രൂക്ഷമായ പരിഹാസങ്ങൾക്ക് ആലിയ  വിധേയമായിട്ടുണ്ട് . താരത്തിന്റെ അഭിമുഖങ്ങളും പരാമർശങ്ങളുമൊക്കെയാണ് ഇത്തരക്കാർ ഏറ്റെടുക്കുക അതേസമയം ആലിയയുടേത് അഹങ്കാരത്തിന്റെ ഭാഷയാണെന്നാണ് ബഹിഷ്‌കരണക്കാർ പറയുന്നത്.

ആമിർഖാന്റെ ലാൽസിങ് ചദ്ദയാണ് ബഹിഷ്‌കരണവാദികൾ അടുത്തിടെ ഏറ്റെടുത്ത് ‘ഹിറ്റാ’ക്കിയത്. ചിത്രം പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിയാതെ പോയതോടെ തങ്ങളുടെ മിടുക്കാണെന്നാണ് ബഹിഷ്‌കരണക്കാർ വാദിക്കുന്നത്.

Read more

ആമിർ ഖാന്റെ പടത്തെ പിന്തുണച്ചതിനും ചിത്രം കാണാൻ ആവശ്യപ്പെട്ടതിനുമാണ് ഋത്വിക് റോഷനെതിരെ തിരിഞ്ഞത്. കശ്മീർ ഫയൽസ് ഇറങ്ങിയ സമയത്ത് ഋത്വിക് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നും ഇവർ ചോദിച്ചിരുന്നു.