'ആദ്യം ശ്രീദേവി, പിന്നാലെ ഇര്‍ഫാന്‍ ഖാന്‍'; താരങ്ങളുടെ നിര്യാണത്തില്‍ തമാശ പറഞ്ഞ് പാകിസ്ഥാന്‍ ടിവി അവതാരകന്‍, പിന്നീട് ക്ഷമാപണം

ബോളിവുഡ് ഇതിഹാസ താരങ്ങളായ ശ്രീദേവി, ഇര്‍ഫാന്‍ ഖാന്‍ എന്നിവരുടെ നിര്യാണത്തെ കുറിച്ച് തമാശ പറഞ്ഞതില്‍ ക്ഷമ ചോദിച്ച് പാകിസ്ഥാന്‍ ടിവി അവതാരകന്‍. പാകിസ്ഥാനിയായ അദ്‌നാന്‍ സിദ്ദിഖി,  ശ്രീദേവി, ഇര്‍ഫാന്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം അഭിനയിച്ചതോടെ താരങ്ങള്‍ അന്തരിച്ചു എന്നായിരുന്നു അവതാരകന്‍ ആമിര്‍ ലിയാഖത് ഹുസൈന്റെ കമന്റ്.

“”മോം എന്ന ചിത്രത്തില്‍ അഭിനയിച്ചു ശ്രീദേവി മരിച്ചു. ഇര്‍ഫാന്‍ ഖാനൊപ്പം അഭിനയിച്ചു അദ്ദേഹവും മരിച്ചു. മര്‍ദാനി 2, ജിസം 2 എന്നീ ചിത്രങ്ങള്‍ നിങ്ങള്‍ വേണ്ടെന്നു വെച്ചു, അതിനാല്‍ ആ സിനിമകളിലെ താരങ്ങള്‍ക്ക് ജീവനുണ്ട്”” എന്നാണ് അവതാരകന്‍ പറഞ്ഞത്.

ഇത് തമാശയല്ലെന്ന് അദ്‌നാനും തുറന്നടിച്ചു. സോഷ്യല്‍ മീഡിയകളിലും അവതാരകനെതിരെ കമന്റുകള്‍ എത്തിയതോടെയാണ് ക്ഷമാപണവുമായി എത്തിയിരിക്കുന്നത്. ലൈവിനിടയില്‍ സംഭവിച്ചു പോയതാണെന്ന് അവതാരകന്‍ വീഡിയോയില്‍ പറഞ്ഞു.

https://www.instagram.com/tv/B_qt32Ynn2C/?utm_source=ig_embed