റോഡിലിറങ്ങിയ മാനുകൾ; നിങ്ങൾ വീട്ടിലുണ്ടോ എന്ന് സൽമാനോട് കുനാൽ കംമ്ര

രാജ്യമൊട്ടാകെ ലോക്ക് ഡൗണായതോടെ  സോഷ്യൽ മീഡിയയിൽ ഊട്ടിയിൽ ഒരു കൂട്ടം മാനുകൾ റോഡുകളിലിറങ്ങി വിശ്രമിക്കുന്ന  ചിത്രം വൈറലായിരുന്നു.

ഇപ്പോഴിതാ ഈ മാനുകളുടെ ഫോട്ടോ പങ്കുവെച്ച് സൽമാൻ ഖാനെ ട്രോളി രം​ഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത കൊമേഡിയനായ കുനാൽ കംമ്ര. നിരവധി പേർ ഈ പോസ്റ്റിന് കമന്റുകളുമായി രം​ഗത്തെത്തുകയും ചെയ്തു.

Read more

നേരത്തെ 1998 ൽ ഹം സാത്ത് സാത്ത് ഹെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് മാനിനെ വേട്ടയാടിയതിന്റെ പേരിൽ സൽമാൻ ഖാനെതിരെ പോലീസ് കേസെടുക്കുകയും താരത്തിന് ഒരാഴ്ചത്തോളം ജോധ്പൂർ ജയിലിൽ കഴിയേണ്ടിയും വന്നിട്ടുണ്ട്.