'അവസരം കിട്ടണമെങ്കില്‍ നായകനൊപ്പം കിടക്കണം'; നടന്റെയും നിര്‍മ്മാതാവിന്റെയും ആവശ്യം, സിനിമ ഉപേക്ഷിച്ചെന്ന് നടി കിശ്വര്‍ മര്‍ചന്റ്

ബോളിവുഡില്‍ അവസരം കിട്ടണമെങ്കില്‍ നായകനൊപ്പം കിടക്കണമെന്ന് നടി കിശ്വര്‍ മര്‍ചന്റ്. ബോളിവുഡ് രംഗത്തെ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളാണ് ടൈംസ് ഓഫ് ഇന്ത്യയോട് താരം തുറന്നു പറഞ്ഞിരിക്കുന്നത്. പ്രമുഖ നിര്‍മ്മാതാവിനെതിരെയാണ് കിശ്വറിന്റെ ആരോപണം.

അമ്മയ്‌ക്കൊപ്പം ഒരു സിനിമയുടെ ചര്‍ച്ചയ്ക്ക് പോയതായിരുന്നു താന്‍. അപ്പോഴാണ് നായകനൊപ്പം കിടക്കണമെന്നും വീട്ടു വീഴ്ചയ്ക്ക് തയാറാകണം എന്ന് നിര്‍മ്മാതാവ് പറഞ്ഞു. ആ സിനിമ വേണ്ടെന്ന് വച്ച് അവിടെ നിന്നും ഇറങ്ങി. ഇത് സ്ഥിരമായി സംഭവിക്കുന്ന കാര്യമാണെന്നോ സാധാരണ സംഭവമാണെന്നോ അല്ല പറയുന്നത്.

ഇത്തരം സംഭവങ്ങളുടെ കാര്യത്തില്‍ കുപ്രസിദ്ധമാണ് സിനിമാ മേഖല. ഇങ്ങനെയുള്ള ആവശ്യങ്ങള്‍ക്ക് വഴങ്ങുന്നവരുണ്ട്. എല്ലാ മേഖലയിലും ഇത് സംഭവിക്കുന്നുണ്ടെന്നും കിശ്വര്‍ മര്‍ച്ചന്റ് പറഞ്ഞു. പ്രമുഖ നടനും നിര്‍മ്മാതാവുമാണ് ഇവരെന്നും മറ്റ് വിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്നും നടി പറഞ്ഞു.

ഈ സംഭവത്തോടെയാണ് താന്‍ സിനിമ വേണ്ടെന്ന് വച്ച് മിനിസ്‌ക്രീനിലേക്ക് തിരിഞ്ഞത്. ദേശ് മേം നിക്ല ഹോഗ ചാന്ദ്, കാവ്യാഞ്ജലി, ഏക് ഹസീന ഥീ, കഹാ ഹം കഹാ തും തുടങ്ങിയ ഷോകളിലൂടെ ശ്രദ്ധേയയ താരമാണ് കിശ്വര്‍ മര്‍ചന്റ്.