സഹോദരിയ്ക്ക് ഒപ്പമുള്ള ടിക് ടോക്ക് വിവാദമായി; വീഡിയോ ഡിലീറ്റ് ചെയ്ത് കാര്‍ത്തിക് ആര്യന്‍

രാജ്യം ലോക്ഡൗണില്‍ തുടരവെ സഹോദരി കൃതികയ്ക്കൊപ്പമുള്ള ടിക് ടോക്ക് വീഡിയോകളാണ് നടന്‍ കാര്‍ത്തിക് ആര്യന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത്. എന്നാല്‍ ഒരു വീഡിയോ കാര്‍ത്തിക്കിന്റെ ആരാധകരെയടക്കം ചൊടിപ്പിച്ചിരിക്കുകയാണ്.

സഹോദരി ഉണ്ടാക്കിയ ചപ്പാത്തി കഴിക്കുന്നതായും തുടര്‍ന്ന് രുചിയില്ലെന്ന് ആരോപിച്ച് വീട്ടില്‍ നിന്നും പുറത്താക്കുന്നതായാണ് വീഡിയോയില്‍. സ്ത്രീവിദ്വേഷി എന്ന് വിളിച്ചാണ് സോഷ്യല്‍ മീഡിയ കാര്‍ത്തിക്കിനെതിരെ രംഗത്തെത്തുന്നത്.

വീഡിയോ വിവാദമായതോടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും ഇത് നീക്കം ചെയ്തിരിക്കുകയാണ് കാര്‍ത്തിക്.