നായകനെ ഇഷ്ടപ്പെട്ടില്ല, സിനിമകളോട് നോ പറഞ്ഞിട്ടുണ്ട്..; വെളിപ്പെടുത്തി കരീന, നടനെ കണ്ടെത്തി സോഷ്യല്‍ മീഡിയ

നായകനായി അഭിനയിക്കുന്ന നടനെ ഇഷ്ടമല്ലാത്തതിനാല്‍ സിനിമ നിരസിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി കരീന കപൂര്‍. നടന്റെ പേരോ സിനിമയോ പറയാതെ നടി പങ്കുവച്ച പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഒരു ചാറ്റ് ഷോയില്‍ ആയിരുന്നു കരീന സംസാരിച്ചത്.

താരം പറഞ്ഞ ആ നടന്‍ ഇമ്രാന്‍ ഹാഷ്മിയാണ് എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടിത്തം. ഇമ്രാന്‍ ഹാഷ്മിക്കൊപ്പമുള്ള സിനിമകള്‍ കരീന വേണ്ടെന്ന് വച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ എത്തിയിരുന്നു. 2012-2013 കാലഘട്ടത്തില്‍ നടന്‍ തിളങ്ങി നിന്നിരുന്ന കാലത്ത് ആയിരുന്നു കരീന ഇമ്രാനൊപ്പമുള്ള സിനിമ നിരസിച്ചതായുള്ള വാര്‍ത്തകള്‍ എത്തിയത്.

അന്ന് ഇമ്രാന്‍ ഹാഷ്മിയുടെ എല്ലാ സിനിമകളിലും ചുംബനരംഗങ്ങളും ഇന്റിമേറ്റ് രംഗങ്ങളും ഉണ്ടാവാറുണ്ട്. അങ്ങനെയൊരു നടനൊപ്പം അഭിനയിക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് കരീന ഇമ്രാനൊപ്പമുള്ള സിനിമ നിരസിച്ചത് എന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

എന്നാല്‍ പിന്നീട് സിനിമയിലെ ചുംബനരംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് ഇമ്രാന്‍ ഹഷ്മി തന്നെ വ്യക്തമാക്കി. ഒരു ഇടവേളക്ക് ശേഷം ഇമ്രാന്‍ ഹാഷ്മി ബോളിവുഡില്‍ സജീവമായിട്ടുണ്ട്. സല്‍മാന്‍ ഖാന്‍ ചിത്രമായ ‘ടൈഗര്‍ 3’യിലെ ഇമ്രാന്റെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read more