തന്റെ കന്യകാത്വം നഷ്ടപ്പെട്ടത് 26-ാം വയസിലാണെന്ന് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍. ടു മച്ച് വിത്ത് കാജോള്‍ ആന്‍ഡ് ട്വിങ്കിള്‍ എന്ന പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോഡിലാണ് കരണിന്റെ വെളിപ്പെടുത്തല്‍. കരണ്‍ ജോഹറും ജാന്‍വി കപൂറുമാണ് ഈ എപ്പിസോഡില്‍ അതിഥികളായി എത്തിയത്. ഒരു ഗെയിം സെഗ്മെന്റിനിടെയാണ് കരണ്‍ ഇക്കാര്യം പറഞ്ഞത്.
ഒരു അപകീര്‍ത്തികരമായ സത്യവും, ഒരു നുണയും പറഞ്ഞ ശേഷം അത് സത്യമാണോ നുണയാണോ എന്ന് കണ്ടുപിടിക്കാമെന്ന് കരണ്‍ ജോഹറിനോട് പറയുകയായിരുന്നു. ഇതോടെയാണ് കരണ്‍ 26-ാം വയസ്സില്‍ തന്റെ വിര്‍ജിനിറ്റി നഷ്ടപ്പെട്ടെന്നും ജാന്‍വിയുടെ കുടുംബത്തിലെ ഒരാളുമായി അടുപ്പത്തിലായിരുന്നുവെന്നും പറഞ്ഞത്.
തലയില്‍ കൈവച്ച് ഞെട്ടലോടെയാണ് ജാന്‍വി ഇത് കേട്ടത്. അത് ബോണി കപൂര്‍ ആകാതിരിക്കട്ടെ എന്ന് ഉടനെ ട്വിങ്കിള്‍ പറയുന്നുണ്ട്. ശേഷം കാജോളും ട്വിങ്കിളും ഏത് ശരി, തെറ്റ് എന്ന് പറഞ്ഞു. കരണ്‍ ആദ്യം പറഞ്ഞത് ശരിയാണെന്നും രണ്ടാമത് പറഞ്ഞത് നുണയാണെന്നും നിങ്ങളുടെ കുടുംബത്തിലെ ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്നും പറഞ്ഞു.
Read more
ഇത് കേട്ടതോടെ ജാന്‍വി ദൈവത്തിന് നന്ദിയെന്ന് പറയുന്നതും വീഡിയോയില്‍ കാണാം. ഈ എപ്പിസോഡിന്റെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ജാന്‍വിയുടെ വ്യക്തി ജീവിതത്തെ കുറിച്ചും സംസാരിക്കുന്നുണ്ട്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ ചെറുമകനായ ശിഖര്‍ പഹാരിയയുമായി ഇപ്പോള്‍ പ്രണയബന്ധത്തില്‍ ആണെന്ന കാര്യം നടി വ്യക്തമാക്കുന്നുണ്ട്.







