കോവിഡ് 19 ടെസ്റ്റ് നെഗറ്റീവ്; കനികയെ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യില്ലെന്ന് ആശുപത്രി അധികൃതര്‍

കോവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ ആറാമത്തെ ടെസ്റ്റ് നെഗറ്റീവ്. എങ്കിലും കനികയെ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് പരിശോധനകളിലും കനികക്ക് കൊറോണ പോസിറ്റീവായിരുന്നതിനാല്‍ ഒരു ടെസ്റ്റ് കൂടി നടത്തും.

രോഗം പൂര്‍ണമായും മാറിയതിന് ശേഷം മാത്രമേ ഡിസ്ചാര്‍ജ് ചെയ്യുകയുള്ളുവെന്ന് സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയസിലെ അധികൃതര്‍ വ്യക്തമാക്കി. തുടര്‍ച്ചയായി അഞ്ചാം തവണയും കനികക്ക് കൊറോണ ടെസ്റ്റ് പോസിറ്റീവ് ആയിരുന്നു. എന്നാല്‍ പേടിക്കാന്‍ ഒന്നുമില്ലെന്ന് ഡോ. ആര്‍.കെ ധിമന്‍ പ്രതികരിച്ചിരുന്നു.

മാര്‍ച്ച് 20നാണ് കനികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സമ്പര്‍ക്ക വിലക്ക് ലംഘിച്ചതിനാല്‍ കനികക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.