ഞാന്‍ സിനിമാ താരമാകുമെന്ന് അന്നേ പ്രിന്‍സിപ്പാള്‍ പ്രവചിച്ചിരുന്നു: കങ്കണ

കോളേജില്‍ പഠിച്ചിരുന്ന കാലത്ത് താന്‍ ഒരിക്കല്‍ സിനിമാ താരമാകുമെന്ന് തന്റെ പ്രിന്‍സിപ്പാള്‍ പ്രവചിച്ചിരുന്നതായി നടി കങ്കണ റണാവത്ത്. താന്‍ ഡിസൈന്‍ ചെയ്ത ഡ്രസിട്ട് കോളേജില്‍ എത്തിയപ്പോഴായിരുന്നു അത് എന്നാണ് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചിരിക്കുന്നത്.

”ചണ്ഡീഗഡ് ഡിഎവി ഹോസ്റ്റലിലെ എന്റെ ആദ്യ ദിവസമായിരുന്നു ഇത്. എന്റെ വസ്ത്രധാരണം കാരണം എന്റെ പ്രിന്‍സിപ്പല്‍ സച്‌ദേവ മാം എന്നെ ശ്രദ്ധിച്ചു, അവര്‍ എന്നെ വിളിച്ച് എവിടെ നിന്നാണ് വരുന്നെന്ന് ചോദിച്ചു. ഹിമാചലില്‍ നിന്നാണെന്ന് ഞാന്‍ മറുപടി പറഞ്ഞു. ഈ ഡ്രസ് എവിടെ നിന്നാണ് വാങ്ങിയതെന്ന് ചോദിച്ചു.”

Kangana also shared several anecdotes about her previous interactions with her principal.

”ഞാന്‍ ഡിസൈന്‍ ചെയ്ത് എന്റെ ഗ്രാമത്തിലെ തയ്യല്‍ക്കാരന്‍ തുന്നിയതാണെന്ന് ഞാന്‍ പറഞ്ഞു. അവര്‍ ചിരിച്ചുകൊണ്ട് എന്നെ മുറുകെ കെട്ടിപ്പിടിച്ചു. നിങ്ങള്‍ ഒരിക്കല്‍ സിനിമാ താരമാകുമെന്ന് അവര്‍ പറഞ്ഞു. ഞാന്‍ സിനിമയില്‍ പ്രവേശിച്ചതിന് ശേഷം മാം എന്നെ കോളേജിന്റെ നേതൃത്വത്തില്‍ ആദരിച്ചു.”

”എന്നെ ഓര്‍ത്ത് സന്തോഷിക്കുന്ന പലരെയും എനിക്കറിയാം, പക്ഷേ എന്റെ പ്രിന്‍സിപ്പാള്‍ മാം എന്നെ കുറിച്ച് ഏറ്റവും കൂടുതല്‍ അഭിമാനിക്കുന്നു. പ്രിന്‍സിപ്പാള്‍ മുംബൈയില്‍ എന്നെ കാണാന്‍ വരാറുണ്ട്. കാണുമ്പോഴെല്ലാം അവരെന്റെ നെറ്റിയില്‍ ചുംബിക്കും.”

”പഴയ നീല വസ്ത്രത്തെ കുറിച്ച് പറഞ്ഞു. ചില അധ്യാപകര്‍ നല്ലവരാണ്. അവര്‍ ഒരു അനുഗ്രഹമാണ്.. ഞാന്‍ അവരെ സ്‌നേഹിക്കുന്നു” എന്നാണ് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചിരിക്കുന്നത്. കോളേജ് കാലത്തെ ചിത്രങ്ങളും പ്രിന്‍സിപ്പലിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചാണ് കങ്കണയുടെ കുറിപ്പ്.

Read more

Kangana also gave fans a glimpse of her college days.