ഉര്‍ഫി ജാവേദിന്റെ ഫാഷന്‍ വളരെ ക്രിയേറ്റീവ് ആണ്, സെന്‍ഡായെ കോപ്പി ചെയ്യാറുണ്ട്..; തുറന്നു പറഞ്ഞ് ജാന്‍വി കപൂര്‍

ഹോളിവുഡ് താരം സെന്‍ഡായയുടെയും ബോളിവുഡ് നടി ഉര്‍ഫി ജാവേദിന്റെയും ഫാഷന്‍ ചോയ്‌സുകള്‍ കോപ്പി ചെയ്യുന്നുണ്ടെന്ന് ജാന്‍വി കപൂര്‍. ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് മാഹി’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് ജാന്‍വി ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കിയത്.

ഹോളിവുഡ് താരം സെന്‍ഡായയെ കോപ്പി ചെയ്യുകയാണോ എന്ന ചോദ്യത്തോടാണ് ജാന്‍വി പ്രതികരിച്ചത്. ”അതെ, ചലഞ്ചേഴ്‌സ്, ഡ്യൂണ്‍ എന്ന സിനിമകളുടെ പ്രമോഷനായി അവള്‍ ചെയ്തതില്‍ നിന്നും വളരെയധികം പ്രചോദനം ലഭിച്ചിട്ടുണ്ട്. സെന്‍ഡായയുടെ ഫാഷന് ചോയ്‌സ് മാത്രമല്ല, ഉര്‍ഫി ജാവേദിന്റെ ഫാഷന്‍ സെന്‍സും വളരെ ക്രിയേറ്റീവ് ആണ്.”

”ഒരു സിനിമയെ പ്രമോട്ട് ചെയ്യാനായി നന്നായി വസ്ത്രം ധരിക്കണം, അല്ലെങ്കില്‍ കഥാപാത്രത്തിന് സമാനമായ വസ്ത്രം ധരിക്കണം. ധടക് എന്ന സിനിമയ്ക്കല്ലാതെ മറ്റൊന്നിനും ഞാന്‍ നന്നായി ചെയ്തിട്ടില്ല. സെന്‍ഡായ നന്നായി വസ്ത്രം ധരിച്ച് പ്രമോഷന്‍ ചെയ്യുന്നത് കണ്ടപ്പോള്‍ നമ്മള്‍ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് മനസിലായി.”

”സിനിമയിലേക്ക് എങ്ങനെ ശ്രദ്ധ തിരിച്ചുവിടാമെന്ന് സെന്‍ഡായ കാണിച്ചു തന്നു. അത് വളരെയധികം പ്രചോദിപ്പിച്ചു. ഞാന്‍ അവളെ പിന്തുടരുകയാണ്” എന്നാണ് ജാന്‍വി തുറന്നു പറഞ്ഞിരിക്കുന്നത്. വിചിത്രമായ ഫാഷന്‍ ചോയ്‌സുകളിലൂടെ ഉര്‍ഫി ജാവേദ് എന്നും വാര്‍ത്തകളില്‍ ഇടം നേടാറുള്ളത്.

അതേസമമയം, രാജ്കുമാര്‍ റാവുവും ജാന്‍വി കപൂറും ഒന്നിച്ചെത്തുന്ന ചിത്രമാണ് മിസ്റ്റര്‍ ആന്‍ഡ് മിസിസ് മാഹി. മുന്‍ ക്രിക്കറ്റ് താരമായ മഹേന്ദ്രയും ഡോക്ടര്‍ ആയ മഹിമയുടെയും കഥയാണ് ചിത്രം പറയാനൊരുങ്ങുന്നത്. മെയ് 31ന് ആണ് ചിത്രം റിലീസ് ചെയ്യാനൊരുങ്ങുന്നത്.

Read more