'എന്റെ ജീവിതത്തെ സ്പര്‍ശിച്ചതിന് നന്ദി'; ഫെയ്‌സ്ബുക്കില്‍ സന്ദേശം അയക്കുന്നവര്‍ക്കായി ഇര്‍ഫാന്‍ ഖാന്റെ അവസാന വാക്കുകള്‍

ലോകം മുഴുവനുള്ള സിനിമാ താരങ്ങളും ആരാധകരും ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന് വിട പറഞ്ഞു കഴിഞ്ഞു. ഇര്‍ഫാന്‍ ഖാന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പേഴ്‌സണല്‍ സന്ദേശം അയച്ച ആരാധകന് കിട്ടിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വ്യക്തിഗത സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്ക് യാന്ത്രിക സന്ദേശങ്ങളാണ് ഫെയ്‌സ്ബുക്കില്‍ ലഭിക്കുക. ഇര്‍ഫാന്റെ അവസാന സന്ദേശം സോഷ്യല്‍ മീഡിയയില്‍ നൊമ്പരമായി മാറുകയാണ്.

“”നിങ്ങള്‍ക്ക് ഒരിക്കലും അറിയാത്ത വിധത്തില്‍ എന്റെ ജീവിതത്തെ സ്പര്‍ശിച്ചതിന് നന്ദി. എന്റെ സമ്പത്ത് നിങ്ങളെ പോലുള്ള ആരാധകരിലാണ് അല്ലാതെ ഭൗതികമായ കാര്യങ്ങളിലല്ല”” എന്നാണ് സന്ദേശം.