ഇതാണ് എന്റെ ഹൃദയം; സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഹൃത്വിക് റോഷന്‍ പങ്കുവെച്ച ചിത്രം

പലപ്പോഴും തന്റെ ആരാധകര്‍ക്കായി ഹൃത്വിക് റോഷന്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകളും ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. ഇത് വലിയ തോതില്‍ തന്നെ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ ഹൃത്വിക് റോഷന്‍ ഹൃദയത്തിന്റെ ഫോട്ടോയുമായി രംഗത്ത് എത്തിയിരിക്കുന്നു. മനുഷ്യരുടെ സ്‌നേഹത്തെ കുറിച്ച് പറയാനാണ് ഹൃത്വിക് റോഷന്‍ ഹൃദയത്തിന്റെ ഫോട്ടോയുമായി എത്തിയത്.

എന്റെ ഹൃദയത്തിന്റെ ആകൃതി. നമ്മള്‍ എത്ര ദുര്‍ബലരാണ്. എല്ലായ്പ്പോഴും എല്ലാവരാലും സ്‌നേഹിക്കപ്പെടാന്‍ നമ്മള്‍ സ്വന്തം ജീവിതത്തിന്റെ പകുതിയിലധികം ചെലവഴിക്കേണ്ടി വരരുതെന്ന് ആഗ്രഹിക്കുന്നു. നാമെല്ലാവരും ഒരുപോലെയാണെന്ന് എളുപ്പത്തില്‍ മറക്കും. സ്‌നേഹം കൊണ്ട് നിര്‍മ്മിച്ചത്- ഹൃത്വിക് റോഷന്‍ എഴുതുന്നു.

https://www.instagram.com/p/B5k4nVHn3jH/