ജൂഹി ചൗളയെ വിവാഹം കഴിക്കാന്‍ ആഗ്രഹം, പക്ഷേ, ആ ഒറ്റക്കാരണം കൊണ്ടു നടന്നില്ല; വെളിപ്പെടുത്തലുമായി സല്‍മാന്‍ ഖാന്‍

ഒരു കാലത്ത് ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിരവധി നായികമാരുമായുള്ള പ്രണയങ്ങളില്‍ നിറഞ്ഞുനിന്ന നടനാണ് സല്‍മാന്‍ ഖാന്‍. ഇത്രയൊക്കെ ഗോസിപ്പുകളുണ്ടായിരുന്നുവെങ്കിലും ഇന്നും അവിവാഹിതനാണ് താരം.

ഐശ്വര്യ റായി, സംഗീത ബിജ്‌ലാനി, സോമി അലി, ഫരിയ അലാം, കത്രീന കൈഫ്, ലുലിയ വഞ്ച്വര്‍ അടക്കം നിരവധി നായികമാരുടെ പേരുകളാണ് ഓരോ കാലങ്ങളിലായി സല്‍മാന്‍ ഖാന്റെ പേരിനൊപ്പം കേട്ടിരുന്നത്.

1990 കളിലെ ഒരു പഴയ അഭിമുഖത്തില്‍ നിന്നുള്ള ക്ലിപ്പാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ജീന്‍സും തൊപ്പിയും പ്രിന്റഡ് നീല പോളോ ഷര്‍ട്ടും ധരിച്ചാണ് സല്‍മാന്‍ ഇന്റര്‍വ്യൂവില്‍ പ്രത്യക്ഷപ്പെടുന്നത്. ജൂഹി ചൗള വളരെ സുന്ദരിയാണ്.

എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന പെണ്‍കുട്ടി. അവളെ വിവാഹം കഴിക്കാന്‍ അനുവദിക്കുമോ എന്ന് ഞാന്‍ അവളുടെ പിതാവിനോട് ചോദിച്ചു. പക്ഷേ, ഞാന്‍ ബില്ലി( ജൂഹി ചൗള)ന് അനുയോജ്യമായ അളാണെന്ന് അവര്‍ക്ക് തോന്നിക്കാണില്ല എന്നും സല്‍മാന്‍ പറയുന്നു.

ജൂഹി ചൗളയും സല്‍മാന്‍ ഖാനും അനില്‍ കപൂറും ഗോവിന്ദയും ഒന്നിച്ച ദീവാന മസ്താന എന്ന ചിത്രം 1997 ലാണ് റിലീസ് ചെയ്തത്. ജൂഹിയും സല്ലുവും ഒന്നിച്ച് അഭിനയിച്ചതും ഈ ചിത്രത്തിലാണ്. 1995 ലാണ് ജയ് മെഹ്തയുമായുള്ള ജൂഹി ചൗളയുടെ വിവാഹം നടത്തുന്നത്.