'വസ്ത്രം ധരിക്കൂ ഇല്ലെങ്കില്‍ ബാക്കി ഉണ്ടാവില്ല'; ടോപ്‌ലെസ് ആയി എത്തിയ ഇഷയോട് സോഷ്യല്‍ മീഡിയ, വിവാദം

ചര്‍ച്ചയായി നടി ഇഷ ഗുപ്തയുടെ പുതിയ ചിത്രങ്ങള്‍. ടോപ്‌ലെസ് ആയി എത്തിയ ഇഷയുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ഓളം സൃഷ്ടിച്ചിരിക്കുകയാണ്. ബിക്കിനി ലുക്കില്‍ എത്താറുണ്ടെങ്കിലും ആദ്യമായാണ് ഇഷ ടോപ്‌ലെസ് ആയി എത്തുന്നത്. ബാഗി ജീന്‍സ് അണിഞ്ഞ് ബാല്‍ക്കണിയില്‍ വെയില്‍ കൊള്ളുന്നതായാണ് ചിത്രം. ഇന്നിനെയും നാളെയെയും സ്‌നേഹിക്കൂ എന്നാണ് താരസുന്ദരിയുടെ ക്യാപ്ഷന്‍.

നിങ്ങള്‍ക്ക് വസ്ത്രമില്ലേ? നാണമില്ലേ?, വസ്ത്രം ധരിക്കൂ ഇല്ലെങ്കില്‍ ബാക്കിയുണ്ടാവില്ല എന്നുള്ള ഭീഷണി കമന്റുകളടക്കം ചിത്രത്തിന് ലഭിക്കുന്നുണ്ട്. എന്നാല്‍ ഇഷയെ അഭിനന്ദിച്ചും പലരും രംഗത്തെത്തുന്നുണ്ട്. നിറത്തിന്റെ പേരില്‍ നിരവധി തവണ അപമാനിക്കപ്പെട്ടിട്ടുള്ള നടിയാണ് ഇഷ ഗുപ്ത.

View this post on Instagram

A post shared by Esha Gupta (@egupta)

ഇതിനെ കുറിച്ച് നടി അഭിമുഖങ്ങളില്‍ തുറന്നു പറഞ്ഞിട്ടുമുണ്ട്. പലതവണ നിരവധി നടന്‍മാര്‍ തന്നെ റിജക്ട് ചെയ്തിട്ടുണ്ട്. നിന്റെ മേക്കപ്പ് വളരെ ഡാര്‍ക്ക് ആണ് കുറച്ച് വെളുപ്പിക്കാന്‍ ശ്രമിക്കൂ എന്നുള്ള നിരവധി കമന്റുകളാണ് ആ നടന്‍മാര്‍ തന്നോട് പറഞ്ഞിരുന്നതെന്നും ഇഷ ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Read more

2021ല്‍ ജന്നത് 2 എന്ന ക്രൈം ത്രില്ലറിലൂടെയാണ് ഇഷ ഗുപ്ത ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചക്രവ്യൂഹ്, രാസ് 3ഡി, രുസ്തം, ബാദ്ശാഹോ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി. ദേസി മാജിക്, ഹേര ഫേരി 3 എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്.