ശവസംസ്കാര ചടങ്ങിന് ധരിച്ച വസ്ത്രങ്ങള്‍ ലേലത്തില്‍ വെച്ചതിന് ബോളിവുഡ് താരം ദീപിക പദുക്കോണിന് രൂക്ഷവിമര്‍ശനം. നടി ജിയാ ഖാന്റെ ശവസംസ്കാര ചടങ്ങില്‍ ധരിച്ച വസ്ത്രങ്ങളാണ് ദീപിക ലേലത്തില്‍ വെച്ചത്. ദീപികയുടെ ലീവ്, ലോഫ്, ലൗ ഫൗണ്ടേഷനായി പണം സമാഹരിക്കുന്നതിനായാണ് ദീപിക തന്റെ വസ്ത്രങ്ങള്‍ ലേലത്തിന് വെയ്ക്കുന്നത്.
നടി പ്രിയങ്ക ചോപ്രയുടെ പിതാവിന്റെ മരണത്തിന് ശേഷം സംഘടിപ്പിച്ച പ്രാര്‍ത്ഥനാ യോഗത്തില്‍ ധരിച്ച വസ്ത്രങ്ങളും ദീപിക ലേലത്തിന് വെച്ചിരുന്നു. ഇതും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. 8000, 2700, 2100 നിരക്കിലാണ് വസ്ത്രങ്ങള്‍ വില്‍ക്കുന്നത്.
I am so shocked.. my favourite Deepika Padukone has auctioned her non couture clothes from 2013.. I repeat 2013 that she wore to different funeral events. 😒😒
Low blow! pic.twitter.com/2vFPoVEeWV— Maya (@Sharanyashettyy) August 16, 2021
ഇതോടൊപ്പം ദീപിക ധരിച്ച ചെരുപ്പും വില്‍ക്കുന്നുണ്ട്. ശവസംസ്കാര ചടങ്ങില്‍ ധരിച്ച വസ്ത്രങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചതാണ് പലരെയും ചൊടിപ്പിക്കുന്നത്. ആരാധകരോട് അല്‍പ്പമെങ്കിലും ആദരവുണ്ടെങ്കില്‍ ഇത്തരം വസ്ത്രങ്ങള്‍ ലേലത്തിന് വെയ്ക്കില്ലെന്നും വിമര്‍ശകര്‍ പറയുന്നു.
Don’t justify this by telling me she is doing it for charity.. you cannot be reselling Zara’s .. jhoothis…10 15 year old ordinary brand clothes.. Why can’t you just give it to needy or your househelp?
— Maya (@Sharanyashettyy) August 17, 2021
ദീപികയുടെ പിആര്‍ ടീമാണ് ഈ അക്കൗണ്ടിന് പിന്നിലെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. വസ്ത്രങ്ങളില്‍ പലതും പഴകിയതും പിന്നിയതുമാണ് എന്നാണ് മറ്റൊരു ആരോപണം. ദീപിക വസ്ത്രങ്ങള്‍ വില്‍ക്കുന്നത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണെന്നും താത്പര്യമുള്ളവര്‍ മാത്രം വാങ്ങിയാല്‍ മതിയെന്നും താരത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു.
I am so shocked.. my favourite Deepika Padukone has auctioned her non couture clothes from 2013.. I repeat 2013 that she wore to different funeral events. 😒😒
Low blow! pic.twitter.com/2vFPoVEeWV— Maya (@Sharanyashettyy) August 16, 2021
Read more