‘ഹിന്ദുക്കളെ അധിക്ഷേപിച്ച് ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്ന  നെറ്റ്ഫ്ളിക്സ് ബഹിഷ്കരിക്കൂ;  ചുംബനരംഗം, എ സ്യൂട്ടബിള്‍ ബോയിക്ക് എതിരെ കാമ്പയ്ൻ

ഇന്ത്യൻ നോവലിസ്റ്റും കവിയുമായ വിക്രം സേത്തിന്റെ  “എ സ്യൂട്ടബിൾ ബോയ്”.  നോവലിനെ  ആസ്പദമാക്കി മീരാനായർ അതേ പേരിൽ  സംവിധാനം ചെയ്യുന്ന  സീരീസ്  നെറ്റ്ഫ്ലിക്സിൽ  ആറ് എപ്പിസോഡായി  സ്ട്രീം ചെയ്യുകയാണ് . ഇപ്പോഴിതാ  ഇതിനെതിരെ ഹിന്ദുത്വവാദികളായ ഒരു വിഭാഗം രംഗത്തു വന്നിരിക്കുകയാണ്.

കഥാപാത്രങ്ങള്‍ ക്ഷേത്രപരിസരത്ത് വെച്ച് ചുംബിക്കുന്ന രംഗം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ്  നെറ്റ്ഫ്ളിക്സിനെതിരെ ഇവർ  ട്വിറ്ററിലൂടെ  ബഹിഷ്കരണാഹ്വാനം നടത്തുന്നത്. ഈ സീരീസ്, ഹിന്ദുക്കളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്നും  ലൗ ജിഹാദിനെ അനൂകൂലിക്കുന്നുവെന്നുമുള്ള ആരോപണങ്ങളാണ് “എ സ്യൂട്ടബിൾ ബോയിക്ക്” എതിരെ ഇവർ  ഉന്നയിക്കുന്നത്.

നമിത് ദാസ്, രസിക ദുഗൽ, വിവാൻ ഷാ, ഡാനേഷ് രസ്വി, രൺദീപ് ഹൂഡ, വിജയ് വർമ്മ, വിജയ് റാസ്, ആമിർ ബഷീർ   എന്നിവരാണ് സീരീസിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്യൂട്ടബിൾ ബോയിയുടെ രചയിതാവും ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരനുമായ വിക്രം സേത്തിനെ രാജ്യം പദ്മ ശ്രീ നൽകി ആദരിച്ചിട്ടുണ്ട്.