ഇവര്‍ വേര്‍പിരിഞ്ഞു? അംബാനി കല്യാണത്തിനും മകള്‍ക്കൊപ്പം ഒറ്റയ്‌ക്കെത്തി ഐശ്വര്യ; ഒന്നിച്ച് ഫോട്ടോ എടുക്കാനും വിസമ്മതിച്ച് താരം

അംബാനി കല്യാണത്തിന് എത്തിയവരില്‍ ചര്‍ച്ചയാവുകയാണ് ബച്ചന്‍ കുടുംബം. മകള്‍ക്കൊപ്പമുള്ള ഐശ്വര്യയുടെ വരവാണ് ബി ടൗണില്‍ ഹോട്ട് ടോപിക് ആയി മാറിയിരിക്കുന്നത്. അമിതാഭ് ബച്ചന്‍, ഭാര്യ ജയാ ബച്ചന്‍ മക്കളായ അഭിഷേകും ശ്വേതയും, ശ്വേതയുടെ ഭര്‍ത്താവും മക്കളും ഒന്നിച്ചാണ് അംബാനി കല്യാണത്തിന് എത്തിയത്.

ബച്ചന്‍ കുടുംബവും ഒന്നിച്ചാണ് അനന്തിനും രാധികയ്ക്കുമൊപ്പവും ഫോട്ടോയ്ക്ക് പോസ് ചെയ്തത്. എന്നാല്‍ ഐശ്വര്യയും മകള്‍ ആരാധ്യയും ഒറ്റയ്ക്കാണ് വിവാഹത്തിനെത്തിയതും ഫോട്ടോയ്ക്ക് പോസ് ചെയ്തതും. ബച്ചന്‍ കുടുംബവുമായി രസത്തിലല്ല ഐശ്വര്യ എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

View this post on Instagram

A post shared by Femina (@feminaindia)

അഭിഷേക് ബച്ചനും ഐശ്വര്യാ റായ്‌യുടെയും വിവാഹബന്ധം വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. ഇരുവരും വേര്‍പിരിയുകയാണെന്ന വാര്‍ത്തകളും എത്തിയിരുന്നു. വിവാഹമോതിരം ധരിക്കാതെ അഭിഷേക് ഒരു പാരിപാടിയില്‍ എത്തിയതും ചര്‍ച്ചയായിരുന്നു. എന്നാല്‍ പിന്നീട് ഒരു പരിപാടിയില്‍ ഐശ്വര്യയും അഭിഷേകും ഒന്നിച്ച് എത്തിയതോടെ ഈ അഭ്യൂഹങ്ങള്‍ അവസാനിച്ചിരുന്നു.

View this post on Instagram

A post shared by Femina (@feminaindia)

ജയ ബച്ചനുമായും ശ്വേതയുമായും പിണക്കത്തിലായതിനാല്‍ ഐശ്വര്യ മാറി താമസിക്കുകയാണ് എന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, റിപ്പോര്‍ട്ടുകള്‍ പ്രകാരം 2017ല്‍ ‘ഏ ദില്‍ ഹെ മുഷ്‌കില്‍’ എന്ന സിനിമയില്‍ ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിച്ച ശേഷമാണ് അമ്മായിയമ്മ-മരുമകള്‍ ബന്ധത്തില്‍ ഉലച്ചില്‍ വന്നത്.

നടിമാര്‍ ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുന്നതിനെ എതിര്‍ക്കുന്ന വ്യക്തിയാണ് ജയ ബച്ചന്‍. ഈ സിനിമയും പിന്നീട് ബച്ചന്‍ കുടുംബത്തെ കുറിച്ച് വന്ന ഗോസിപ്പുകളും ഇപ്പോഴും ചര്‍ച്ചയാകാറുണ്ട്. എന്നാല്‍ ഐശ്വര്യയോ അഭിഷേകോ ജയയോ ബച്ചനോ ഒന്നും ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read more