'ഇവാങ്കയെ താജ് മഹല്‍ വരെ കൊണ്ടു പോയി'; ചിത്രവുമായി നടന്‍ ദില്‍ജിത്ത്; റീട്വീറ്റ് ചെയ്ത് മറുപടി നല്‍കി ഇവാങ്ക

അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും കുടുംബവും ഇന്ത്യ സന്ദര്‍ശച്ചതിന് പിന്നാലെ മകള്‍ ഇവാങ്ക ട്രംപിന്റെ ഫോട്ടോഷോപ്പ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഇന്ത്യയില്‍ കുറേ പുതിയ സുഹൃത്തുക്കളെ കിട്ടിയെന്ന പേരില്‍ ഇവാങ്ക ഈ ചിത്രങ്ങളെല്ലാം ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. നടനും ഗായകനുമായ ദില്‍ജിത്ത് ദൊസാഞ്ജിന്റെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളാണ് ഇവാങ്ക ഇപ്പോള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

“”അവളെന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം താജ്മഹലിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു, അതുകൊണ്ട് ഞാന്‍ അവളെ കൊണ്ടുപോയി, എനിക്ക് മറ്റെന്താണ് ചെയ്യാനാകുമായിരുന്നത്?”” എന്നാണ് ദില്‍ജിത്ത് ഇവാങ്കയ്‌ക്കൊപ്പം താജ്മഹലിന് മുന്നിലിരിക്കുന്ന ഫോട്ടോ പങ്കുവച്ച് കുറിച്ചത്. “”എന്നെ താജ് മഹലില്‍ കൊണ്ടു പോയതിന് നന്ദി, ആ അനുഭവം ഒരിക്കലും മറക്കില്ല”” എന്ന കാപ്ഷനോടെയാണ് ഇവാങ്ക റീട്വീറ്റ് ചെയ്തിരിക്കുന്നത്.