ഫ്‌ളോപ്പുകള്‍ എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല, ആ സിനിമയോട് നോ പറഞ്ഞപ്പോള്‍ എന്റെ പവര്‍ മനസിലായി: ആമിര്‍ ഖാന്‍

തന്റെ കരിയറിലെ ടേണിംഗ് പോയിന്റിനെ കുറിച്ച് പറഞ്ഞ് ആമിര്‍ ഖാന്‍. നിര്‍മ്മാതാവും സംവിധായകനുമായ മഹേഷ് ഭട്ടിന്റെ സിനിമ നിരസിച്ചതിനെ കുറിച്ചാണ് ആമിര്‍ തുറന്നു പറഞ്ഞിരിക്കുന്നത്. കരിയറില്‍ തുടര്‍ച്ചയായി ഫ്‌ളോപ്പുകള്‍ വന്നപ്പോഴാണ് മഹേഷ് ഭട്ടിന്റെ സിനിമയുടെ ഓഫര്‍ വനന്നത്. അത് നിരസിച്ചപ്പോള്‍ തന്റെ മനസിലായി എന്നാണ് ആമിര്‍ പറയുന്നത്.

”എന്റെ കരിയര്‍ താഴോട്ടേക്ക് പോവുകയാണെന്ന് തോന്നി. ഞാനൊരു കുളത്തിലേക്ക് ആണ്ടു പോവുകയാണെന്ന് തോന്നി. അപ്പോഴാണ് എനിക്ക് മഹേഷ് ഭട്ടിന്റെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. സാരാന്‍ശ്, അര്‍ഥ്, നാം തുടങ്ങിയ അന്ന് ഹിറ്റ് സിനിമകള്‍ ചെയ്തിരുന്നു സംവിധായകന്‍ ആയിരുന്നു മഹേഷ് ഭട്ട്.”

”മൂന്ന് നാല് വര്‍ഷം കൊണ്ട് മഹേഷ് ഭട്ടിന്റെ സിനിമയില്‍ അഭിനയിക്കാമെന്ന് വിചാരിച്ചു. എനിക്ക് പുതിയൊരു തുടക്കം ചാന്‍സും ലഭിക്കുകയും ചെയ്യും. കാരണം രണ്ടോ മൂന്നോ ഫ്‌ളോപ്പുകള്‍ വന്നപ്പോള്‍ എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. സിനിമയുടെ കഥ കേള്‍ക്കാനായി മഹേഷ് ഭട്ടിന്റെ വീട്ടിലേക്ക് പോയി.”

”എന്നാല്‍ കഥയോ, നിര്‍മ്മാതാവിനെയോ, സംവിധായകനെയോ ഇഷ്ടപ്പെട്ടില്ലെങ്കില്‍ അഭിനയിക്കില്ല എന്നൊരു തീരുമാനം എടുത്തിരുന്നു. കഥ കേട്ടപ്പോള്‍ എനിക്ക് ഇഷ്ടമായില്ല. ആലോചിക്കാന്‍ ഒരു ദിവസം വേണമെന്ന് പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. വീട്ടിലെത്തി ആദ്യ ഭാര്യ റീനയോട് പറഞ്ഞു, ‘മഹേഷ് ഭട്ടിന്റെ ചിത്രത്തില്‍ എനിക്ക് അഭിനയിക്കണം, പക്ഷെ കഥ ഇഷ്ടപ്പെട്ടില്ല’ എന്ന്.”

”മഹേഷ് ഭട്ടിനെ കണ്ടപ്പോള്‍ ഇക്കാര്യം തുറന്നു പറഞ്ഞു. ‘നിങ്ങളോട് നോ പറയാന്‍ ഞാന്‍ ആരാണെന്ന് എനിക്ക് അറിയില്ല. എങ്ങനെ പറയണമെന്ന് അറിയില്ല. താങ്കള്‍ ഒരു വിജയ സംവിധായകനാണ്. പക്ഷെ എനിക്ക് ഈ സിനിമ ചെയ്യാന്‍ കഴിയില്ല. ഇതിന് ശേഷം നിങ്ങള്‍ സിനിമ തന്നില്ലെങ്കിലും കുഴപ്പമില്ല” എന്ന് പറഞ്ഞു.”

”എന്തുകൊണ്ട് ചെയ്യാന്‍ കഴിയില്ല എന്നൊക്കെ സംസാരിച്ചു. ആ സിനിമയോട് നോ പറഞ്ഞപ്പോള്‍ എന്റെയുള്ളിലെ പവര്‍ ഞാന്‍ തിരിച്ചറിഞ്ഞു. പിന്നീട് ഞാന്‍ എന്റെ സ്വപ്നങ്ങളോട് വിട്ടുവീഴ്ച ചെയ്തിട്ടില്ല” എന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്. ആമിറിന്റെതായി ഒടുവില്‍ എത്തിയ ‘ലാല്‍ സിംഗ് ഛദ്ദ’ പരാജയമായതിനെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് താരം.