ആമിറിന് ആദ്യ വിവാഹത്തിന് ചിലവായ ആ 'വലിയ' തുക ഇതാണ്.. അന്ന് അവര്‍ പ്രണയത്തിലാണെന്ന് കരുതി, പക്ഷെ വിവാഹിതരായിരുന്നു: ഷെഹ്‌സാദ് ഖാന്‍

ബോളിവുഡ് താരം ആമിര്‍ ഖാന്റെ ആദ്യ വിവാഹത്തിന് ചിലവായ തുകയെ കുറിച്ച് പറഞ്ഞ് നടന്റെ സഹതാരം ഷെഹ്‌സാദ് ഖാന്‍. ആമിര്‍ ആദ്യം നായകനായി എത്തിയ ‘കയാമത്ത് സേ കയാമത്ത് തക്’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് തന്നെ നടന്‍ രഹസ്യമായി റീന ദത്തയെ വിവാഹം ചെയ്തിരുന്നു. ആമിര്‍ തന്റെ വിവാഹത്തിന് ചിലവാക്കിയത് വെറും 50 രൂപ മാത്രമാണ്.

ആമിര്‍ ഖാന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ഷെഹ്‌സാദ്. കയാമത്തില്‍ ഒന്നിച്ച് അഭിനയിക്കവെ ആമിറിന്റെ വിവാഹത്തെ കുറിച്ച് ആരും അറിഞ്ഞിരുന്നില്ല. മറ്റ് സോഴ്‌സുകളില്‍ നിന്നാണ് ആമിറിന്റെ വിവാഹത്തെ കുറിച്ച് അറിയുന്നത്. 50 രൂപ കൊടുത്ത് രജിസ്റ്റര്‍ മാര്യേജ് ആണ് അവര്‍ ചെയ്തത്. വിവാഹത്തിന്റെ ഒരു സാക്ഷി ഞാന്‍ ആകേണ്ടത് ആയിരുന്നു.

പക്ഷെ എന്നത്തെയും പോലെ ഞാന്‍ അന്നും ലേറ്റ് ആയിപ്പോയി. വിവാഹം കഴിഞ്ഞ് അവര്‍ സ്വന്തം വീടുകളിലേക്കും പോയി. കയാമത്തിന്റെ ഷൂട്ടിങ് സമയത്ത് ‘പാപ്പ കഹ്‌ത്തേ ഹേ ബഡാ നാം കരേഗാ’ എന്ന ഗാനം ചിത്രീകരിക്കുന്ന സമയത്ത് മാത്രമാണ് റീന സെറ്റില്‍ എത്തിയിരുന്നത്. അവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. പക്ഷെ വിവാഹിതരാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു എന്നാണ് ഷെഹ്‌സാദ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

അതേസമയം, 1986ല്‍ ആണ് ആമിര്‍ ഖാനും റീന ദത്തയും വിവാഹിതരാകുന്നത്. 16 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ 2002ല്‍ ആണ് ഇരുവരും വേര്‍പിരിഞ്ഞത്. ജുനൈദ് ഖാനും ഇറ ഖാനുമാണ് ഇവരുടെ മക്കള്‍. 2005ല്‍ ആമിര്‍ കിരണ്‍ റാവുവിനെ വിവാഹം ചെയ്‌തെങ്കിലും 2021ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഗൗരി സ്പ്രാറ്റ് ആണ് ആമിറിന്റെ പുതിയ കാമുകി.