എല്ലാ ആശംസകളും, നല്ല ആരോഗ്യത്തോടെയുള്ള ദീര്‍ഘായുസ് നേരുന്നു, രാഹുലിന് പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആശംസ

കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് 49-ാം  പിറന്നാള്‍ ആഘോഷിക്കുന്ന രാഹുലിന് ട്വിറ്ററിലാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചിരിക്കുന്നത്. പാര്‍ട്ടി ആസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കല്‍ പിറന്നാള്‍ ആഘോഷങ്ങള്‍ ഒരുക്കുന്നതായാണ് വിവരം.

പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആശംസക്ക് നന്ദി പറയാന്‍ രാഹുല്‍ ഗാന്ധിയും മറന്നില്ല.

ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുവരും വലിയ വാക്‌പോര് തന്നെ നടത്തിയിരുന്നു.