മനോരമയ്ക്ക് എതിരെ യുവമോര്‍ച്ചാ നേതാവ്, ബി.ജെ.പിയെ അപമാനിക്കുന്ന തരത്തില്‍ ഒന്നാംപേജില്‍ ചിത്രം നല്‍കിയെന്ന് വിമര്‍ശനം

മനോരമയുടെ ഒന്നാംപേജില്‍ വീണ്ടും സിംഹാസനം എന്ന തലക്കെട്ടിനും വാര്‍ത്തയ്ക്കും ഒപ്പമാണ് മോദിയുടേയും അമിത് ഷായുടേയും ചിത്രം നല്‍കിയിരിക്കുന്നത്. മനോരമയുടെ മുഖത്തെ കറുപ്പാണ് മോദിയുടെ മുഖത്തടിച്ചിരിക്കുന്നതെന്നും അമിത് ഷായുടെ പൃഷ്ഠം മോദിജിയുടെ മുഖത്ത് ഫിറ്റ് ചെയ്തിരിക്കുകയാണെന്നുമാണ് യുവമോര്‍ച്ചാ നേതാവ്‌ സന്ദീപ് വാര്യര്‍ പറയുന്നത്. ജക്‌സ്റ്റാ പൊസിഷന്‍ എന്ന രീതിയാണ് മനോരമ ഈ ചിത്രത്തിലുപയോഗിച്ചിരിക്കുന്നത്.