ശരിക്കും ”ഇതില്‍ ആരാണ് ഞാന്‍”; പി. ജയരാജനെ അനുകൂലിച്ചും പ്രതികൂലിച്ചും തന്റെ പേരില്‍ പ്രചാരണം നടത്തുന്നവരെ ട്രോളി സലിംകുമാര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം ആരംഭിച്ചുകഴിഞ്ഞു. പല പ്രമുഖ വ്യക്തികളുടെയും പിന്തുണ തങ്ങളുടെ സ്ഥാനാര്‍ത്ഥിക്കുണ്ടെന്ന് വ്യക്തമാക്കി ഫെയ്‌സ്ബുക്ക് പോസ്റ്റുകളും കാര്‍ഡുകളും രംഗത്തിറക്കിയിട്ടുണ്ട്. എന്നാല്‍ ‘പിന്തുണ’കൊടുത്ത വ്യക്തികള്‍ ഇക്കാര്യം അറിഞ്ഞിട്ട് പോലുമില്ല.

ഇത്തരം പ്രചരണത്തെ പൊളിച്ചടുക്കി നടന്‍ സലിംകുമാറാണ് രംഗത്ത് വന്നത്. സിപിഎമ്മിന്റെ കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയും വടകര മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥിയുമായ പി.ജയരാജന് പിന്തുണ നല്‍കി സലിംകുമാര്‍ രംഗത്ത് എത്തിയെന്ന് രീതിയില്‍ ‘പേരാളി ഷാജി’യാണ് പോസ്റ്റര്‍ കാര്‍ഡ് ഇറക്കിയത്. ഇതിനെതിരെ കോണ്‍ഗ്രസും മറുപടി കാര്‍ഡ് ഇറക്കിയിട്ടുണ്ട്.

ഈ രണ്ടുപോസ്റ്റും ഷെയര്‍ ചെയ്താണ് സലിംകുമാര്‍ രണ്ടു രാഷ്ട്രീയ പാര്‍ട്ടികളെയും ട്രോളിയത്. ”എന്റെ ചോദ്യം ഇതാണ് ഇതില്‍ ആരാണ് ഞാന്‍” എന്നാണ് അദേഹം ചോദ്യം ഉന്നയിച്ചിരിക്കുന്നത്.

എന്റെ ചോദ്യം ഇതാണ്.ഇതിൽ ആരാണ് ഞാൻ ? 😎

Posted by Salim Kumar on Monday, 11 March 2019