‘എന്റടുക്കേ വന്നിരിക്കും പെമ്പിറന്നോളേ’ ദിലീപിനെയും ഭാവനയെയും വെല്ലുന്ന ഡാന്‍സുമായി അപ്പൂപ്പനും അമ്മൂമ്മയും

ഒരു കിടിലന്‍ ഡാന്‍സ് കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് സോഷ്യല്‍ മീഡിയ . ‘എന്റടുക്കേ വന്നിരിക്കും പെമ്പിറന്നോളേ’ എന്ന മേരിക്കുണ്ടൊരു കുഞ്ഞാടിലെ ഗാനത്തിന് ഒരു അപ്പൂപ്പനും അമ്മൂമ്മയും്ചുവടു വെച്ചിരിക്കുന്നതാണ് വീഡിയോ.

ഇരുവര്‍ക്കും പ്രോത്സാഹനവുമായി ബന്ധുക്കളും ഒപ്പമുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റാകുകയാണ്. ഈ പ്രായത്തിലും ഇത്രയും എനര്‍ജിയില്‍ ചുവടു വെയയ്ക്കുന്ന ഇരുവരും ആരാണെന്ന അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയ.

ഈ പ്രായത്തിലും ഇത്രയും പ്രസരിപ്പോടെ ഡാന്‍സ് ചെയ്യുന്ന ഇവരെ ധാരാളം പേര്‍ പ്രശംസിക്കുന്നുമുണ്ട്. ഏന്തായാലും ഡാന്‍സ് സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. നിരവധി പേരാണ് വീഡിയോ കാണുകയും പങ്കുവെയ്ക്കുകയും ചെയ്യുന്നത്.