നാലാംനിലയില്‍ നിന്ന് വീണ കുഞ്ഞിനെ രക്ഷപ്പെടുത്തിയത് തലനാരിഴയ്ക്ക്! വീഡിയോ വൈറല്‍

നാലാംനിലയില്‍ നിന്ന് സണ്‍ഷെയിഡില്‍ വീണ രണ്ട് വയസുകാരിയെ   ജനാലയിലൂടെ സാഹസീകമായി രക്ഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണിപ്പോള്‍. ചൈനയില്‍ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

നാലാംനിലയിലെ ജനാലയിലൂടെയാണ് കുട്ടി സണ്‍ഷെയ്ഡിലേക്ക് വീണുപോയത്. സമീപത്തുണ്ടായിരുന്ന കടയുടമയാണ് കുട്ടിയെ രക്ഷിക്കാന്‍ ആദ്യമെത്തിയത്. ജനാലയിലൂടെ വളരെ പണിപ്പെട്ടാണ് കുട്ടിയെ രക്ഷിച്ചത്.