'പാല്‍ കസ്റ്റഡിയില്‍' സിനിമയല്ല, മില്‍മയുടെ പരസ്യമാണ്; അബദ്ധം പിണഞ്ഞ് മാധ്യമങ്ങള്‍

ഇന്നലെയാണ് ആഷിഖ് അബു ഉള്‍പ്പെടെയുള്ള ആളുകള്‍ പാല്‍ കസ്റ്റഡിയില്‍ എന്ന വീഡിയോയുടെ ടീസര്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തത്. ഈ വീഡിയോ ഫെയ്‌സ്ബുക്കില്‍ എത്തിയതിന് പിന്നാലെ ആഷിക് അബുവിന്റെ അടുത്ത സിനിമയാണെന്ന് തെറ്റിദ്ധരിച്ച് ആളുകള്‍ വാര്‍ത്ത നല്‍കി തുടങ്ങി.

മില്‍മാ പരസ്യത്തിന്റെ പൊലീസ് സ്റ്റേഷന്‍ സെറ്റിംഗ് കണ്ടാണ് ഇത് തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണെന്ന് പോലും ആളുകള്‍ തെറ്റിദ്ധരിച്ചു. വനിത, കേരള കൗമുദി ഉള്‍പ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങളുടെ ഓണ്‍ലൈനില്‍ ഇങ്ങനെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു.

ഇന്ന് ആഷിക് അബുവും ഫഹദ് ഫാസിലും ഇന്ന് വീഡിയോ ഷെയര്‍ ചെയ്തപ്പോള്‍ മാത്രമാണ് ഇതൊരു പരസ്യമാണെന്നും പറ്റിയത് അബദ്ധമാണെന്നും പലര്‍ക്കും ബോധ്യപ്പെട്ടത്.