ഇത് പെണ്‍ശക്തി; പതിനെട്ടാം വയസ്സില്‍ ഈ പെണ്‍കുട്ടി നേടിയത് നമുക്ക് സ്വപ്‌നം കാണാന്‍ പോലും പറ്റില്ല

ബോഡി ബില്‍ഡിംഗ് ആണുങ്ങള്‍ക്കുള്ളതാന്നൊണ് പൊതുവെയുള്ള ധാരണ.് എന്നാല്‍ ഈ ധാരണയെ തച്ചുടയ്ക്കുന്ന സ്ത്രീശക്തിയുടെ പ്രതീകമാണ് യൂറോപ്പഭൗമിക് എന്ന ഈ പതിനെട്ടുകാരി. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ഡോക്ടറാകണമെന്നോ എന്‍ജിനീയര്‍ ആകണമെന്നോ അല്ല ഭൗമികിന്റെ ആഗ്രഹം, നല്ലൊരു ബോഡി ബില്‍ഡര്‍ ആകണമെന്നാണ്.

https://www.facebook.com/photo.php?fbid=191929384628777&set=pb.100014351502299.-2207520000.1512112887.&type=3&theater

സൗത്ത് കൊറിയയിൽ നടന്ന ഏഷ്യൻ ബോഡി ബിൽഡിങ്ങ് ആൻഡ് ഫിസിക് സ്പോർട്സ് ചാമ്പ്യൻഷിപ് 2017ൽ ലൈറ്റ് വെയ്റ്റ് വിഭാഗത്തിൽ വെള്ളി മെഡൽ നേടുവാൻ യൂറോപ്പയ്ക്ക് സാധിച്ചു. 2016 ലും ഇതേ നേട്ടംയൂറോപ്പയ്ക്ക് ലഭിച്ചു. അടുത്ത വർഷം സ്വർണം നേടാനാകും എന്ന പ്രതീക്ഷയാണ് അവര്‍ക്ക്.

https://www.facebook.com/photo.php?fbid=263572254131156&set=pb.100014351502299.-2207520000.1512112828.&type=3&theater

ബോഡി ബിൽഡിങ്ങ് എന്നാല്‍ മസിലുകളുടെ പ്രദര്‍ശനമാണ്. തൊലിക്കടിയിലെ ഫാറ്റ് കുറഞ്ഞാൽ മാത്രമേ മസിൽസ് തെളിഞ്ഞ് കാണു. ഓഫ് സീസണിൽ ധാരാളം ഭക്ഷണം കഴിക്കും എന്നാൽ ഓൺ സീസണിൽ ശരീര ഭാരം കുറയ്ക്കും. ഓഫ് സീസണിൽ ആകർഷണീയ രൂപം ആയിരിക്കില്ല, ഓൺ സീസണിൽ ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കും. എന്നാൽ, പ്രോട്ടീനിൽ മാറ്റം വരുത്തില്ല. ബാഡ് ഫാറ്റ് അടങ്ങിയ ഭക്ഷണം ഒഴിവാക്കുകയാണ് പതിവ്.

തനിക്കു പൊക്കം കുറവായതിനാൽ സ്കൂളിൽ പഠിക്കുമ്പോൾ സഹപാഠികൾ കളിയാക്കുമായിരുന്നു. തന്റെ ആകർഷണമില്ലായ്മയിൽ ദുഖിതയായിരുന്നതിനാലാണ് ശരീരം മെച്ചപ്പെടുത്താന്‍ തീരുമാനിച്ചത്.

https://www.facebook.com/europa.bb.pro/posts/303644633457251?pnref=story

“തുടക്ക കാലത്ത്അധികം സ്ത്രീകൾ ഈ മേഖലയിൽ ഉണ്ടായിരുന്നില്ല. എന്റെ മാതാപിതാക്കൾക്കും അത്ര ഉറപ്പു ഉണ്ടായിരുന്നില്ല. എന്നാൽ അവർ എന്നെ പിന്തുണച്ചിരുന്നു. ഇപ്പോൾ എല്ലാവരും വളരെ സപ്പോർട്ടീവ് ആണ്. പല പെൺകുട്ടികളും എന്റെ ശിഷ്യത്വം സ്വീകരിക്കാൻ താല്പര്യപെടുമ്പോൾ അത് എന്റെ വിജയമായി കാണുന്നു. സ്വന്തമായി ഒരു ജിം തുടങ്ങാനാണ് എന്റെ തീരുമാനം” – യൂറോപ്പ പറയുന്നു.

https://www.facebook.com/wbpfworld/photos/pcb.10155314759558440/10155314758773440/?type=3&theater