മരട് ഒരു പാഠം : ഫ്‌ളാറ്റ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട നിയമങ്ങള്‍

മരട് കേസ് നമുക്കെല്ലാം നല്‍കുന്നത് ഒരു വലിയ പാഠമാണ്. ലോണെടുത്തും മറ്റും നമ്മള്‍ വാങ്ങുന്ന ഫ്‌ളാറ്റ് നിയമപരമായാണോ പണിതതെന്ന് എങ്ങിനെ മനസ്സിലാക്കാം. THE UNBIASEDന്റെ രണ്ടാം എപിസോഡ്‌ ► എവിടെ പോയി ഫ്‌ലാറ്റ് വാങ്ങിക്കും? എവിടെ പോയി ബില്‍ഡിംഗ് പണിയും? നിയമ കുരുക്കുകള്‍ എന്തെല്ലാം? ► ഭൂമി സംബന്ധിച്ച നിയമങ്ങള്‍ അറിഞ്ഞിരിക്കുക എന്നത് പ്രധാനം. ► ടൗണ്‍ പ്ലാനിംഗ് റെഗുലേഷന്‍സ് അറിഞ്ഞിരിക്കേണ്ടത് പ്രധാനം. ► പാര്‍പ്പിടങ്ങള്‍, വ്യാവസായവാണിജ്യ കെട്ടിടങ്ങള്‍ എന്നിവയ്ക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ട്. ►നെല്‍വയല്‍ പ്രദേശമാണോ, തണ്ണീര്‍തടമാണോ, ഉപ്പുവെള്ളം കയറുന്ന ജലാശയം ഉണ്ടോ എന്നെല്ലാം മനസിലാക്കുക. ► റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രവര്‍ത്തനം നിശ്ചലം. ► പൊതുജനങ്ങള്‍ക്ക് മനസിലാക്കാന്‍ നിയമങ്ങള്‍ ലഭ്യമാകുന്ന രീതിയില്‍ ഒരു സംവിധാനം വേണം. ► വേമ്പനാട് കായലിന്റെ ചുറ്റിനുമുള്ള അയ്യായിരം കെട്ടിടങ്ങള്‍ അനധികൃതയായി പണിതിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്. ► നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമം മനസിലാക്കുക. ► സാറ്റലൈറ്റ് ഇമേജ് നോക്കി സ്ഥലം പാടമോ തണ്ണീര്‍തടമോ ആയിരുന്നോ എന്ന് ഉറപ്പുവരുത്തുക. ► ടാറ്റയും, ശോഭ ഗ്രൂപ്പും ഉള്‍പ്പെടെ പേരുകേട്ട പല കെട്ടിട നിര്‍മ്മാതാക്കളും നിയമം ലംഘിച്ചാണ് ഫ്‌ലാറ്റുകള്‍ പണിയുന്നത്. ► ഒപ്പിടുന്നതിന് മുമ്പ് എഗ്രിമെന്റ് കൃത്യമായി വായിച്ചു നോക്കുക. ► ഫളാറ്റ് പൊളിക്കേണ്ടിവന്നാല്‍ നഷ്ടപരിഹാരം നല്‍കികൊള്ളാം എന്ന ഉറപ്പിന്മേല്‍ അല്ലാതെ ബില്‍ഡര്‍മാരെ വിശ്വസിക്കാനാവില്ല. ► ഭൂമി സംബന്ധിയായ നിയമങ്ങളില്‍ വിദഗ്ദ്ധരായ അഭിഭാഷകരോട് അഭിപ്രയം ആരായുക. ► ഭൂമിപരിസ്ഥിതി സംബന്ധിച്ച നിയമങ്ങള്‍ ഇന്റര്‍നെറ്റില്‍ കൃത്യമായി ലഭ്യമാക്കുക എന്നുള്ളത് ഏറ്റവും പ്രധാനം. ► നിയമങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കുവാന്‍ ജനപ്രതിനിധികളോട് ആവശ്യപ്പെടേണ്ടത് ഓരോ പൗരന്റെയും കടമ. ► രേഖകള്‍ കൃത്യമായി, കഴിവതും ഒരു അഭിഭാഷകന്റെ സഹായത്താല്‍ പരിശോധിക്കുക. ► പ്രാദേശിക ഉദ്യോഗസ്ഥരെ കണ്ട് പ്രദേശത്തിന്റെ പേരില്‍ കേസുകളില്ല എന്ന് ഉറപ്പുവരുത്തുക. ► കൃത്യമായി നമ്പര്‍ ഇട്ട് കിട്ടിയ കെട്ടിടങ്ങള്‍ മാത്രം വാങ്ങിക്കുക.