Tuesday, 15 September 2026
‘Honest storytelling is a powerful means of change
03:24:49 PM IST
Celebrity Talk

‘ഒരു സാധാരണ ജീവിതം നയിക്കണമെന്ന ആഗ്രഹത്തോടെയാണ് വിവാഹം കഴിച്ചത്, വിവാഹശേഷമാണ് അനുവിന്റെ ഫെയിം എത്രത്തോളമുണ്ടെന്ന് തിരിച്ചറിഞ്ഞത്’; ഭുവനേഷ്

SHARE

ബിഗ് ബോസ് താരവും നടിയുമായ അനുമോളുടെയും തമിഴ് നടനും മോഡലുമായ ഭുവനേഷിന്റെയും വിവാഹം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ തങ്ങളുടെ വിവാഹത്തെക്കുറിച്ചും അനുമോളുടെ താരപദവിയെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് ഇരുവരും. സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്ന ചോദ്യങ്ങൾക്ക് ക്യു ആൻഡ് എ വീഡിയോയിലൂടെയാണ് അനുമോളും ഭുവനേഷും മറുപടി നൽകിയത്.

അനുമോളുടെ പ്രശസ്തിയും പണവും കണ്ടാണോ തമിഴ്‌നാട്ടിൽ നിന്ന് എത്തി വിവാഹം കഴിച്ചതെന്ന ചോദ്യത്തിനും ഭുവനേഷ് മറുപടി നൽകി. അനുമോളെ ആദ്യമായി കാണുമ്പോൾ അവർ ബിഗ് ബോസ് മത്സരാർഥിയാണെന്നോ നടിയാണെന്നോ അറിയില്ലായിരുന്നുവെന്ന് ഭുവനേഷ് പറഞ്ഞു. ‘സ്റ്റാർ മാജിക്’ എന്ന പരിപാടിയെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നെങ്കിലും അത് ഇത്ര വലിയ ഷോയാണെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാഹം കഴിക്കുന്നതുവരെ അനു എത്രത്തോളം വലിയ താരമാണെന്ന് മനസ്സിലാക്കിയിരുന്നില്ലെന്നും സാധാരണ ജീവിതം നയിക്കണമെന്ന ആഗ്രഹത്തോടെയാണ് വിവാഹം കഴിച്ചതെന്നും ഭുവനേഷ് പറഞ്ഞു. എന്നാൽ വിവാഹത്തിന് ശേഷം തന്റെ യൂട്യൂബ് ചാനലിലടക്കം ഒറ്റയടിക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് വർധിച്ചതോടെയാണ് അനുമോളുടെ പ്രശസ്തിയുടെ വ്യാപ്തി മനസ്സിലായതെന്നും അദ്ദേഹം വ്യക്തമാക്കി.

സോഷ്യൽ മീഡിയയിലെ പ്രശസ്തിയോ താരപരിവേഷമോ അല്ല, പരസ്പരമുള്ള സ്‌നേഹമാണ് തങ്ങളുടെ ബന്ധത്തിന്റെ അടിത്തറയെന്ന് ഇരുവരുടെയും വാക്കുകളിൽ നിന്ന് വ്യക്തമാണ്. വിവാഹത്തെക്കുറിച്ചുള്ള ഇരുവരുടെയും തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും ശ്രദ്ധ നേടുകയാണ്.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →