Tuesday, 15 September 2026
‘Honest storytelling is a powerful means of change
03:24:27 PM IST
Celebrity Talk

‘അച്ഛന് രണ്ട് ഭാര്യമാരിൽ ആറ് മക്കളുണ്ടെന്ന് പറയുന്നതില്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല, ഞങ്ങളത് അംഗീകരിച്ചതാണ്’ : ഷോബി തിലകന്‍

SHARE

തിലകന്റെ വ്യക്തിജീവിതത്തെക്കുറിച്ചും പ്രണയ ബന്ധത്തെക്കുറിച്ചുമുള്ള മകന്‍ ഷോബി തിലകന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അച്ഛന് രണ്ട് ഭാര്യമുണ്ടായിരുന്നു എന്നതിനെ മകനെന്ന നിലയില്‍ എങ്ങനെ ഉള്‍ക്കൊള്ളാനായെന്ന് മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിൽ പറയുകയാണ് ഷോബി തിലകന്‍.

‘അത് ഓരോരുത്തരുടേയും വ്യക്തിസ്വാതന്ത്ര്യമാണ്. അത് അങ്ങനെ തന്നെ ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടുണ്ട്. എന്റെ അച്ഛന് ആറ് മക്കളാണ്. രണ്ട് ഭാര്യമാരിലാണ് ആറ് മക്കളുള്ളത്. അത് തുറന്നു പറയുന്നതിലോ, അംഗീകരിക്കുന്നതിലോ നമുക്ക് യാതൊരു ബുദ്ധിമുട്ടുമില്ല’

‘അത് അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങളാണ്. അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുള്ളതാണ്. എന്റെ അമ്മയില്‍ മൂന്ന് മക്കളാണ്. മറ്റേ അമ്മയിലും മൂന്ന് മക്കളാണ്. അച്ഛന് ആറ് മക്കളുണ്ടെന്ന് പറയുന്നതില്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. ഞങ്ങളത് അംഗീകരിച്ചതാണ്’ എന്ന് പറയുകയാണ് അദ്ദേഹം.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →