Tuesday, 15 September 2026
‘Honest storytelling is a powerful means of change
04:23:20 PM IST
Cricket

സഞ്ജു ബെഞ്ചിലിരിക്കേണ്ടി വരുമോ?; അഭിഷേക് ശര്‍മ്മയ്‌ക്കൊപ്പം അഫ്ഗാനെതിരായ രണ്ടാം ടി20യില്‍ ഓപ്പണര്‍ ആരാവും?

SHARE

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി 20യില്‍ സഞ്ജു സാംസണ്‍ ബെഞ്ചിലിരിക്കേണ്ടി വരുമോ?. ആദ്യ ട്വന്റി20യിലെ ആധികാരിക ജയം നല്‍കിയ ആത്മവിശ്വാസത്തില്‍, അഫ്ഗാനിസ്ഥാനെതിരായ രണ്ടാം മത്സരത്തിനായി ടീം ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ ഓപ്പണിംഗ് ജോഡിയില്‍ മാറ്റമുണ്ടാവുമോ എന്നതാണ് പ്രധാനമായും ആരാധകര്‍ കാത്തിരിക്കുന്ന കാര്യം. ആദ്യ മത്സരത്തില്‍ അനായാസ ജയം സ്വന്തമാക്കിയ ഇന്ത്യക്ക് 3 മല്‍സരങ്ങളുള്ള പരമ്പര ഇന്നത്തെ ടി20യില്‍ ജയിച്ചാല്‍ സ്വന്തമാക്കാം.

ശ്രേയസ് അയ്യരും സംഘവും ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഇന്ന് ഇറങ്ങുമ്പോള്‍ സഞ്ജുവാണോ വൈഭവ് സൂര്യവംശിയാണോ ഓപ്പണര്‍ റോളില്‍ അഭിഷേക് ശര്‍മ്മയ്‌ക്കൊപ്പം ഇറങ്ങുക എന്ന ചോദ്യമാണ് ഉയരുന്നത്. വൈഭവ് സൂര്യവംശി പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്താന്‍ സാധ്യതയുണ്ടെന്ന് കരുതുന്നവരും ഉണ്ട്.

ആദ്യ മത്സരത്തില്‍ അഫ്ഗാന്‍ ഉയര്‍ത്തിയ 156 റണ്‍സ് ലക്ഷ്യം 13.4 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്താണ് ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയത്. മികച്ച തുടക്കം ലഭിച്ചിട്ടും 8 പന്തില്‍ 10 റണ്‍സുമായി മടങ്ങേണ്ടിവന്ന ഓപ്പണര്‍ സഞ്ജു സാംസണിന്റെ പ്രകടനം ടീമിന് നിരാശയാണ്. അതിനാല്‍ തന്നെ ഇന്നത്തെ മത്സരം സഞ്ജുവിന് നിര്‍ണായകമാണ്. പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശിയെ ബെഞ്ചിലിരുത്തിയാണ് ആദ്യ മത്സരത്തില്‍ സഞ്ജുവിനെ അഭിഷേകിനൊപ്പം ഓപ്പണറായി ഇറക്കിയത്.

32 പന്തില്‍ 82 റണ്‍സുമായി തകര്‍ത്തടിച്ച അഭിഷേക് ശര്‍മ്മ മികച്ച ഫോം കണ്ടെത്തിയപ്പോള്‍ സഞ്ജു അവസരം നഷ്ടപ്പെടുത്തി. സഞ്ജുവിന് ഒരവസരം കൂടി നല്‍കണോ അതോ വൈഭവിനെ പരീക്ഷിക്കണോ എന്നതാണ് പരിശീലകന്‍ ഗൗതം ഗംഭീറിനു മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്ന് നിസംശയം പറയാം.

പരുക്കേറ്റ വരുണ്‍ ചക്രവര്‍ത്തിയുടെ ഒഴിവില്‍ രവി ബിഷ്‌ണോയിയോ വാഷിംഗ്ടണ്‍ സുന്ദറോ ആരെത്തുമെന്നതും ചര്‍ച്ചയാണ്.

Read More
s
സ്പോര്‍ട്സ് ഡെസ്ക്
View all posts →