മട്ടൻ കഴിക്കുന്നത് തടവുകാർക്ക് കൊളസ്ട്രോളും ബിപിയും കൂടാൻ കാരണമാകും, ഒഴിവാക്കിയത് അവരുടെ ആരോഗ്യം കണക്കിലെടുത്ത്; മീൻ ഒഴിവാക്കാൻ നിർദേശിച്ചിട്ടില്ലെന്ന് ഡിജിപി
ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കിയത് ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്തെന്ന് ജയിൽ വകുപ്പ്. ചിലവ് കുറയ്ക്കുന്നതിനൊപ്പം തടവുകാരുടെ ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് മട്ടൻ ഒഴിവാക്കാൻ ശുപാർശ ചെയ്തതെന്നും മീൻ ഒഴിവാക്കാൻ നിർദേശിച്ചിട്ടില്ല എന്നും ജയിൽ മേധാവി ഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു.
ആട്ടിറച്ചി കഴിക്കുന്നത് തടവുകാർക്ക് കൊളസ്ട്രോളും ബിപിയും കൂടാൻ കാരണമാകുമെന്ന ഡോക്ടറുടെ നിർദേശപ്രകാരമാണ് ജയിൽ മെനുവിൽ മാറ്റം വരുത്തിയത്. റെഡ്മീറ്റുകൾ തുടർച്ചയായി കഴിക്കുന്നത് മൂലം ഹൃദ്രോഗ സാധ്യത വർധിക്കുന്നതും മെനുവിൽ മാറ്റം വരുത്താൻ കാരണമായി.
ശനിയാഴ്ചകളിലും പ്രത്യേക ആഘോഷ ദിവസങ്ങളിലുമാണ് ജയിലിൽ ഉച്ചഭക്ഷണത്തിനൊപ്പം മട്ടൻ നൽകിവരുന്നത്. തടവുകാരിൽ ഭൂരിഭാഗവും വ്യായാമങ്ങളിലേർപ്പെടുന്നില്ല. ഇത് ഹൃദ്രോഗത്തിനും ജീവിതശൈലി രോഗങ്ങൾക്കും കാരണമാകുന്നതായും അധികൃതർ പറഞ്ഞു.
മട്ടനും മീനിനും പകരമായി പുതിയ മെനുവിൽ ഇനി കോഴിക്കറി, സോയാബീൻ മുട്ട എന്നിവ ഉൾപ്പെടുത്തും. മട്ടന് പ്രതിവർഷം 5.72 കോടിയും മീനിന് 4.80 കോടിയുമാണ് ചിലവാക്കുന്നത്.
സഞ്ജു ബെഞ്ചിലിരിക്കേണ്ടി വരുമോ?; അഭിഷേക് ശര്‍മ്മയ്ക്കൊപ്പം അഫ്ഗാനെതിരായ രണ്ടാം ടി20യില്‍ ഓപ്പണര്‍ ആരാവും?
‘മൂക്ക് മുട്ടെ കഴിച്ചിട്ട് ഇരുന്നു ഉറങ്ങാതെ കൊച്ചു മുതലാളിച്ചിയെ പോയി ന്യായീകരിക്ക്, ഉണ്ട ബിരിയാണിയുടെയുടെയും കടിച്ചു പറിച്ച ചിക്കൻ കാലിന്റെയും നന്ദി കാണിക്ക്’; രാഹുൽ മാങ്കൂട്ടത്തിൽ