Monday, 14 September 2026
‘Honest storytelling is a powerful means of change
03:58:26 PM IST
Celebrity Talk

‘ഉർവശി മലയാളത്തിന്റെ അൽ പച്ചീനോ, ഉർവ്വശിയോളം ഉർവ്വശി മാത്രം’; സംവിധായകൻ എംഎ നിഷാദ്

SHARE

‘ആശ’ സിനിമ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടി മുന്നേറുന്നതിനിടെ നടി ഉർവശിയെ മലയാളത്തിന്റെ അൽ പച്ചീനോയെന്ന് വിശേഷിപ്പിച്ച് സംവിധായകൻ എം.എ. നിഷാദ്. ഉർവശിയുടെ അഭിനയ മികവിനെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് നിഷാദിന്റെ പ്രതികരണം. ‘ആശ’യിലൂടെ ഉർവശി വീണ്ടും സ്വാഭാവിക അഭിനയത്തിന്റെ ശക്തി തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

അൽ പച്ചീനോയുടെ സൂക്ഷ്മാഭിനയത്തെയും ഉർവശിയുടെ പ്രകടനത്തെയും താരതമ്യം ചെയ്ത നിഷാദ്, അഭിനയമോഹികൾക്ക് ഉർവശിയുടെ കഥാപാത്രങ്ങളിൽനിന്ന് ഏറെ പഠിക്കാനുണ്ടെന്നും കുറിച്ചു. ചിത്രത്തിലെ വിരസമാകുമെന്ന് തോന്നുന്ന നിമിഷങ്ങളിൽ പോലും സംവിധായകന്റെ ക്രാഫ്റ്റിനൊപ്പം ഉർവശിയുടെ പ്രകടനം പ്രേക്ഷകരെ സിനിമയിൽ തന്നെ നിലനിർത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ആശ’ പൂർണമായും ഉർവശിയുടെ ചിത്രമാണെന്നും ജോജു ജോർജും ഐശ്വര്യ ലക്ഷ്മിയും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നും നിഷാദ് വ്യക്തമാക്കി. സഫർ സനൽ സംവിധാനം ചെയ്ത് അജിത് വിനായക നിർമിച്ച ചിത്രത്തെ അഭിനന്ദിച്ച അദ്ദേഹം, നായികാപ്രാധാന്യമുള്ള സിനിമ പ്രേക്ഷകർ ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു. ‘ലേഡി സൂപ്പർസ്റ്റാർ’ എന്ന വിശേഷണത്തേക്കാൾ മികച്ച അഭിനേത്രി എന്ന നിലയിലാണ് ഉർവശിയെ കാണാൻ ഇഷ്ടപ്പെടുന്നതെന്നും നിഷാദ് വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റ്

ഉർവ്വശി മലയാളത്തിന്റ്റെ അൽ പച്ചീനോ…
അൽഫ്രെദോ ജയിംസ് അൽ പച്ചീനോ എന്ന വിശ്വ വിഖ്യാതനായ നടനെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടാവും
എന്ന് ഞാൻ വിശ്വസിക്കുന്നു…
ലോക പ്രശസ്തനായ അമേരിക്കൻ ആക്റ്റർ…
ദ ഗോഡ് ഫാദർ,സ്കാർഫേസ്,സെന്റ്റെ ഓഫ് എ വുമൺ,ഏഞ്ചൽസ് ഇൻ അമേരിക്ക പോലെയുളള
ചിത്രങ്ങളിലെ പ്രകടനത്തിന് ഒരേ സമയം പ്രേക്ഷക പ്രശംസയും പുരസ്ക്കാരങ്ങളും നേടിയ അഭിനേതാവ്…
സൂക്ഷ്മാഭിനയത്തിന്റ്റെ താളലയങ്ങളിൽ ലോകത്തെ വിസ്മയിപ്പിച്ച നടൻ..
ഇങ്ങ് നമ്മുടെ കൊച്ച് കേരളത്തിൽ സ്വാഭാവിക
അഭിനയത്തിലൂടെ നമ്മേ വിസ്മയിപ്പിക്കുന്ന നമ്മുടെ മാത്രം ഉർവ്വശി,അൽ പച്ചീനയുടെ വെളളിത്തിരയിലെ പ്രകടനത്തെ ഓർമ്മപ്പെടുത്തുന്നു ”ആശ” എന്ന ചിത്രത്തിലൂടെ..
എല്ലാ വാദ്യങ്ങളും ചെണ്ടക്ക് താഴെ,എന്ന ചൊല്ല്
അന്വർത്ഥമാക്കുന്ന പ്രകടനം…
അതെ ഉർവ്വശിയോളം,ഉർവ്വശി മാത്രം..
അഭിനയ മോഹിയായ ഏതൊരാൾക്കും പഠിക്കാൻ
ഒരു അക്കാഡമിയിലോ,ആക്റ്റിംഗ് സ്ക്കൂളിലോ
പോകണ്ട…സ്ക്രീനിൽ ഉർവ്വശിയുടെ കഥാപാത്രങ്ങൾ കണ്ട് മനസ്സിലാക്കിയാൽ മാത്രം മതി…
ആശ പൂർണ്ണമായും ഒരു ഉർവ്വശി ചിത്രമാണ്..
ജോജുവും,ഐശ്വര്യ ലക്ഷ്മിയും അവരവരുടെ ഭാഗം മികച്ചതാക്കി എന്നുളള സത്യം വിസ്മരിക്കുന്നില്ല…വിരസമാകുമെന്ന് തോന്നുന്ന
നിമിഷങ്ങൾ പോലും സംവിധായകന്റ്റെ ക്രാഫ്റ്റിലും ഉർവ്വശിയുടെ പ്രകടനത്തിലും പ്രേക്ഷകരുടെ ശ്രദ്ധ സിനിമയിൽ നിന്നും
മാറാതെ അവരെ അതിൽ ലയിപ്പിച്ചു..
സഫർ സനൽ എന്ന സംവിധായകനും,അജിത് വിനായക എന്ന നിർമ്മാതാവിനും അഭിമാനിക്കാവുന്ന ചിത്രം…
ആശ നൽകുന്ന സന്ദേശം മലയാളത്തിന് മാത്രമല്ല ലോകമെമ്പാടുമുളള പ്രേക്ഷർക്കാണ്…
ഒരു നായികാ പ്രാധാന്യമുളള ചിത്രം പ്രേക്ഷകർ
സ്വീകരിക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നി…അത് ലേഡീ സൂപ്പർ സ്റ്റാർ എന്ന പദവിയല്ല
മറിച്ച് മികച്ച,അഭിനേത്രിയെന്ന ഒറ്റ പേരിലാണ്..
അതെ അത് ഉർവ്വശിയാണ്…
അവരെ മലയാളത്തിന്റ്റെ അൽ പച്ചീനോ,എന്ന്
വിളിക്കാനാണ്,ഞാനിഷ്ടപ്പെടുന്നത്…

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →