പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 11 വയസ്സുകാരിയെ പീഡിപ്പിച്ചു; മുൻ മദ്രസ അധ്യാപകൻ അറസ്റ്റിൽ
ന്യൂസ് ഡെസ്ക്
14 September 2026, 3:25 pm
തിരുവനന്തപുരത്ത് പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 11 വയസ്സുകാരിയെ മദ്രസയിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുൻ അധ്യാപകൻ പിടിയിൽ. വിഴിഞ്ഞം പുല്ലൂർക്കോണം കോണത്തു മേലേവീട്ടിൽ എ.ആർ. സെയ്‌ദ് മുഹമ്മദ് (58) ആണ് പൊഴിയൂർ പൊലീസിന്റെ പിടിയിലായത്. 2023ൽ നടന്ന സംഭവത്തിൽ മൂന്ന് വർഷത്തിന് ശേഷം ആണ് അറസ്റ്റ്.
2022-23 കാലയളവിൽ മദ്രസയിൽ അധ്യാപകനായിരിക്കെ ഇവിടെ പഠിക്കുകയായിരുന്ന പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചു എന്നാണ് കേസ്. പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു നിരന്തരമായ പീഡനമെന്ന് പരാതിയിൽ പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More
പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതലായ ഏഴ് ചാക്ക് ഹാൻസ് മോഷണം പോയ സംഭവം; പൊലീസുകാരന് സസ്പെൻഷൻ
‘വിമർശനങ്ങളും സ്വയം വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്, തിരുത്തൽ നടത്തി പാർട്ടിയെ കരുത്തോടെ നയിക്കാം എന്നതാണ് വിശാല സംസ്ഥാന സമിതിയുടെ ഉത്തരവാദിത്തം’; എംവി ഗോവിന്ദൻ
‘മുന്നണിയെ നയിക്കാൻ ഇന്നും പിണറായി വിജയൻ മാത്രമേ ഉള്ളൂ, സ്ഥാനമാനങ്ങളിലേക്ക് എത്തിപ്പെടാനുള്ള ശ്രമമാണ് നടക്കുന്നത്’; ടികെ ഗോവിന്ദൻ
ന്യൂസ് ഡെസ്ക്
View all posts →